സൗദി ദേശീയ ദിനാഘോഷം: ‘96 ഹെൽത്ത് കാമ്പയിനുമായി’ റിയാദ് സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെൻറർ
text_fieldsറിയാദ്: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെൻറർ ‘96 ഹെൽത്ത് കാമ്പയിൻ’ ആരംഭിച്ചു. അസീസിയക്ക് സമീപം മൻസൂറയിൽ പുതുതായി പ്രവർത്തനമാരംഭിച്ച സെൻററിെൻറ ഈ പ്രത്യേക കാമ്പയിൻ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുമെന്ന് മാനേജ്‌മെൻറ് വാർത്താകുറിപ്പിൽ അറിയിച്ചു.
കാമ്പയിെൻറ ഭാഗമായി വിവിധ വിഭാഗങ്ങളിലായി 30-ഓളം ‘96 പാക്കേജുകൾ’ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ വിവിധ ആരോഗ്യ സേവനങ്ങൾക്ക് 70 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ, വിസിറ്റിങ് വിസയിലടക്കം രാജ്യത്തെത്തുന്ന വിദേശികളിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കായി പ്രത്യേക അനുകൂല്യങ്ങൾ അടങ്ങിയ പ്രിവിലേജ് കാർഡുകളും ഒരുക്കിയിട്ടുണ്ട്.
പ്രവാസി സമൂഹത്തിൽ കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും കൃത്യസമയത്ത് ചികിത്സ തേടുന്നതിലെ അവഗണനയെക്കുറിച്ചും ക്ലിനിക്ക് മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ ഹക്കീം ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രശ്നങ്ങൾക്ക് ക്രിയാത്മക പരിഹാരം കാണുകയാണ് കാമ്പയിെൻറ ലക്ഷ്യം. ക്ലിനിക്ക് നേരിട്ടും, വിവിധ സംഘടനകളുടെ സഹകരണത്തോടെ ലേബർ കാമ്പുകളിലും മറ്റു പ്രദേശങ്ങളിലും, കൂടാതെ ക്ലിനിക്കിൽ വെച്ചും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി പ്രവാസികൾക്ക് വിവിധ പരിശോധനകൾ അടങ്ങിയ പ്രാഥമിക ആരോഗ്യ പരിശോധന സൗജന്യമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക കൂപ്പൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
റിയാദ് ബത്ഹയിലെ തിരക്കുകളിൽ നിന്ന് മാറി അസീസിയ നെസ്റ്റോക്ക് എതിർവശത്ത്, ഷവർമ ഹൗസിന് സമീപത്തായാണ് സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെൻറർ സ്ഥിതി ചെയ്യുന്നത്. അത്യാധുനിക ചികിത്സാ സൗകര്യങ്ങളും രോഗിസൗഹൃദ അന്തരീക്ഷവും ഉറപ്പാക്കിക്കൊണ്ട് റിയാദിലെ സ്വദേശികൾക്കും മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്കും ഒരുപോലെ മികച്ച പരിചരണമാണ് സ്ഥാപനം നൽകുന്നത്.
ഇതിനകം പതിനായിരത്തിലധികം ആളുകൾക്ക് സേവനം നൽകാൻ കഴിഞ്ഞതിെൻറ ചാരിതാർഥ്യത്തിലാണ് മാനേജ്‌മെൻറും ജീവനക്കാരും. വിദഗ്ധ ചികിത്സയ്ക്കായി പ്രവാസികൾ ഇനിയും നാടിനെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാനായി കൂടുതൽ വിദഗ്ധ ഡോക്ടർമാരെ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്നും, മിതമായ നിരക്കിൽ നൂതന ചികിത്സാ സൗകര്യങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മാനേജ്‌മെൻറ് വ്യക്തമാക്കി.
മലയാളി മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ ഹക്കീമിെൻറ നേതൃത്വത്തിൽ ഡോ. അസ്മ ശൗഖി (ഫാമിലി മെഡിസിൻ), ഡോ. നാഗലക്ഷ്മി (എൻഡോഡോണ്ടിസ്റ്റ്), ഡോ. ഹൈഫ (പീഡിയാട്രിക്സ്), ഡോ. തനാ ശിഹാബുദ്ധീൻ (ഗൈനക്കോളജി), ഡോ. പ്രഗ്‌നിയ (ഓർത്തോഡോണ്ടിസ്റ്റ്), ഡോ. ഇസ്രാ (പ്രോസ്തോഡോണ്ടിസ്റ്റ്), ഡോ. വാദ്, ഡോ. ഷതാ (ജനറൽ ഡെൻറിസ്റ്റ്), ഡോ. മർവ (ഡെർമറ്റോളജി), ഡോ. ഹാനി, ഡോ. സൈനബ് (ജനറൽ പ്രാക്ടീഷണർ) എന്നിവരടങ്ങുന്ന വിദഗ്ധ പാനൽ രാവിലെ എട്ട് മുതൽ രാത്രി 11 വരെ സേവനം ലഭ്യമാക്കും.
വിവിധ വിഭാഗങ്ങളിലായി മലയാളികൾ അടക്കം കൂടുതൽ ഡോക്ടർമാർ ഉടൻ ചുമതലയേൽക്കുമെന്ന് ക്ലിനിക്ക് മാനേജർ നിസാർ അഹമ്മദ് അറിയിച്ചു. വിവിധ ഇൻഷുറൻസ് കമ്പനികളുടെ കാർഡുകൾ ഇവിടെ സ്വീകരിക്കുന്നതാണ്. കൂടാതെ, ഇഖാമ, ബലദിയ മെഡിക്കൽ പരിശോധനകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ അടുത്ത മാസം മുതൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

