തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സൗദി ദേശീയ ദിനാഘോഷം
text_fieldsതൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സൗദി ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്തവർ
റിയാദ്: സൗദി അറേബ്യ ദേശീയ ദിനം തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ ആഘോഷിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഷാജി കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
യോഗം മുതിർന്ന അംഗം രാജു തൃശൂർ ഉദ്ഘാടനം ചെയ്തു. സഗീർ അന്താറത്തറ, സോണറ്റ് കൊടകര, അനിൽ കുന്നംകുളം, കുമാർ കിള്ളിമംഗലം, ജിജു വേലായുധൻ, രാധകൃഷ്ണൻ കലവൂർ, ലിനോ മുട്ടത്ത്, ജയരാജ്, ബാബു നിസാർ, ഡേവിഡ്, ബാബു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സുനിൽ കൊടകര, അനിൽ മാളിയേക്കൽ, സുനിൽ പഴഞ്ഞി, മജീദ് മതിലകം, സജ്ജാദ് പള്ളം, സോണി പാറക്കൽ, രതീഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ശശി ചേലക്കര സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു.

