Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി ദേശീയദിനം ആഘോഷിച്ച് ‘എടപ്പ റിയാദ്’; കേക്ക് മുറിക്കലും റീൽസ് മത്സരവും സംഘടിപ്പിച്ചു

text_fields
bookmark_border
സൗദി ദേശീയദിനം ആഘോഷിച്ച് ‘എടപ്പ റിയാദ്’; കേക്ക് മുറിക്കലും റീൽസ് മത്സരവും സംഘടിപ്പിച്ചു
cancel
camera_alt

എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ദി ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ (എടപ്പ) റിയാദ്, സൗദി അറേബ്യയുടെ ദേശീയദിനം പ്രൗഢമായി ആഘോഷിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ അലി ആലുവ അധ്യക്ഷത വഹിച്ചു. ഷുക്കൂർ ആലുവ, സലാം പെരുമ്പാവൂർ, ജൂബി ലൂക്കോസ്, ഗോപകുമാർ പിറവം, അഷ്റഫ് മൂവാറ്റുപുഴ, ലാലു വർക്കി, അജിത് ഖാൻ, ജസീർ കോതമംഗലം, നിഷാദ് ചെറുവട്ടൂർ, അജ്നാസ് ബാവു, ജിബിൻ സമദ്, സഹൽ പെരുമ്പാവൂർ, ഷജീർ ആലുവ, അജീഷ് ചെറുവട്ടൂർ, വൈശാഖ് മുരളീധരൻ, അനസ് കോതമംഗലം, ജാഫർ ഖാൻ, കരീം മേതല, വിപിൻ ആന്റണി, അമീർ ആലുവ, അനസ് മരങ്ങാട്ട് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.

വനിതാ വിഭാഗം ഭാരവാഹികളായ നസ്രിയ ജിബിൻ, സൗമ്യ സക്കറിയ, നജു കബീർ, ലിയ ഷജീർ, അശ്വനി വൈശാഖ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. റിഥം ക്വീൻസ് ടീമും ജുവാന ജിബിനും അവതരിപ്പിച്ച മനോഹരമായ നൃത്തങ്ങൾ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. ആഘോഷങ്ങളുടെ ഭാഗമായി എടപ്പ ഇ.ഡബ്ല്യു.സി ടീം ഫോർടെകുമായി സഹകരിച്ച് ‘എെൻറ കാഴ്ചയിലെ സൗദി’ എന്ന പേരിൽ ഇൻസ്റ്റ റീൽസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 30-നകം തങ്ങളുടെ സൃഷ്ടികൾ @edpariyadhksa എന്ന് ഇൻസ്റ്റഗ്രാമിൽ ടാഗ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +966 572690392 എന്ന നമ്പറിൽ ബന്ധപ്പെടാം. സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും മുഹമ്മദ് ഉവൈസ് നന്ദിയും പറഞ്ഞു. സൗദി ദേശീയദിന കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചതോടെയാണ് പരിപാടികൾ സമാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi National Day celebrated by Edappa Riyadh,
Next Story