സൗദി ദേശീയ ദിനം; നവോദയ മക്കയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsനവോദയ മക്കയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംബന്ധിച്ചവർ ആശുപത്രി അധികൃതരോടൊപ്പം
മക്ക: സൗദി അറേബ്യയുടെ 92 ആം ദേശീയ ദിനത്തോടനുബന്ധിച്ച് 92 പേരുടെ രക്തം നൽകിക്കൊണ്ട് ജിദ്ദ നവോദയ മക്ക ഏരിയാ കമ്മിറ്റിയും, സൗദി ആരോഗ്യ മന്ത്രാലയവും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മക്കയിലെ മെട്രേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പ് ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഐമൻ ഗസ്ഗരി ഉദ്ഘാടനം ചെയ്തു.
ലാബ് ആന്റ് ബ്ലഡ് ബാങ്ക് ഡയറക്ടർ ആമിന അബ്ദു റഹീം, ബ്ലഡ് ബാങ്ക് ഇൻചാർജ്ജ് ഫവാദ് ബുഹാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവോദയ മക്ക ഏരിയാ കമ്മിറ്റിക്ക് കീഴിലെ എട്ട് യൂനിറ്റുകളിൽ നിന്നായി വനിതകളടക്കം 92 പേരാണ് രക്തദാന ക്യാമ്പിൽ പങ്കെടുത്തത്. നവോദയയോടുള്ള ആദര സൂചകമായി ആശുപത്രി അധികൃതർ നൽകിയ ഉപഹാരവും സർട്ടിഫിക്കറ്റും ബ്ലഡ് ബാങ്ക് ഡയറക്ടർ ആമിന അബ്ദുറഹ്മാനിൽ നിന്നും ഏരിയാരക്ഷാധികാരി ശിഹാബുദ്ധീൻ കോഴിക്കോട്, പ്രസിഡന്റ് റഷീദ് പാലക്കാട്,. സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ എന്നിവർ ഏറ്റുവാങ്ങി.
ഏരിയാ ഭാരവാഹികളായ റാഫി മേലാറ്റൂർ, ഷാഹുൽ ഹമീദ് വടക്കുഞ്ചേരി, നൈസൽ പത്തനംതിട്ട , സജീർ കൊല്ലം, സാലിഹ് വാണിയമ്പലം, ബുഷാർ ചെങ്ങമനാട്, മുസ്തഫ കൊടുമുണ്ട, റഷീദ് മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി.

