ഓണാഘോഷവും സൗദി ദേശീയ ദിനാഘോഷവും
text_fieldsഒ.ഐ.സി.സി ഓണാഘോഷ, സൗദി ദേശീയ ദിനാഘോഷ ഉദ്ഘാടന ചടങ്ങ്
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും സൗദി ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു.
ആക്ടിങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് കേക്ക് മുറിച്ചു ദേശീയദിനാഘോഷങ്ങൾക്ക് തുടക്കമിട്ടു. അസീസിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കൺവീനർ മജീദ് ചിങ്ങോലി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
മാവേലിയായി ജോസ് ആൻറണി വേഷമിട്ടു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, യഹ്യ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, ഷഫീഖ് കിനാലൂർ, ഗ്ലോബൽ മെംബർ അസ്കർ കണ്ണൂർ, നാഷനൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് കല്ലുപറമ്പൻ, ശ്രീജിത്ത് കോലോത്ത്, റഹ്മാൻ മുനമ്പത്ത്, വിവിധ ജില്ല കമ്മിറ്റി പ്രസിഡന്റുമാരായ സജീർ പൂന്തുറ, ബാലുക്കുട്ടൻ, സുഗതൻ നൂറനാട്, ബഷീർ കോട്ടയം, ജോസ് കടമ്പനാട്, ശുകൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, എം.ടി. ഹർഷദ്, ജലീൽ കണ്ണൂർ, സലിം ആർത്തിയിൽ, വിനീഷ് ഒതായി, റഫീഖ് വെമ്പായം, കമറുദ്ദീൻ താമരക്കുളം, ഷാജി മഠത്തിൽ, റാഷി, അജയൻ ചെങ്ങന്നൂർ, നാസർ കല്ലറ, ജെയിംസ് മാങ്ങാംകുഴി, ഷാജി മുളക്കര, രാജു വഴിപാടി, രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം ചേലക്കര, ഗഫൂർ ചെന്ദ്രാപിന്നി, മജീദ് മതിലകം, സോണി പാറക്കൽ, ജബ്ബാർ കക്കാട്, യൂസുഫ് കൊടിയത്തൂർ, ശിഹാബ് കൈതപ്പൊയിൽ, വല്ലി ജോസ്, ഹാറൂൺ കാദർകുട്ടി, ബാബു പട്ടാമ്പി, ഷിജു കോട്ടയം, ജോൺസൺ എറണാകുളം, നിഷാദ് ഇടുക്കി, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി. ജലീൽ കൊച്ചിൻ, ഷംസു കളക്കര, സലാം പെരുമ്പാവൂർ, സിയാദ് വർക്കല, അൽത്താഫ് കാലിക്കറ്റ്, അനാമിക സുരേഷ്, ഷഹ്സ അർഷദ്, ആൻഡ്രിയ ജോൺസൺ, ഫിദ ഫാത്തിമ, സഫ ഷിറാസ് തുടങ്ങിയവർ നടത്തിയ ഗാനമേള പരിപാടിക്ക് കൊഴുപ്പേകി. ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലഞ്ചിറ സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

