സൗദി ദേശീയ ദിനം: ജി.എം.എഫ് ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും
text_fieldsസൗദി ദേശീയ ദിനത്തിൽ ജി.എം.എഫ് സംഘടിപ്പിച്ച ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും
റിയാദ്: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ‘അന്നം തരുന്ന രാജ്യത്തിന് പ്രവാസി സമൂഹത്തിെൻറ ഐക്യദാർഢ്യം’ എന്ന മുദ്രാവാക്യമുയർത്തി ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) സൗദി നാഷനൽ കമ്മിറ്റി ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.
ചെയർമാൻ റാഫി പാങ്ങോട് ദേശീയപതാക ഉയർത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ, വനിത വിഭാഗം കോഓഡിനേറ്ററും എഴുത്തുകാരിയുമായ കമർബാനു വലിയകത്ത്, മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, സലീം മാളിയേക്കൽ എന്നിവർ സംസാരിച്ചു. കേക്ക് മുറിക്കലും മധുരപലഹാര വിതരണവും നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ, സെൻട്രൽ കമ്മിറ്റി ജോയിൻറ് സെക്രട്ടറി സുബൈർ കുമ്മിൾ, നൗഷാദ് മിത്ര, സെൻട്രൽ കമ്മിറ്റി രക്ഷാധികാരി അഡ്വ. അജിത് കുമാർ, നാഷനൽ കമ്മിറ്റി ജോയിൻറ് സെക്രട്ടറി സനിൽകുമാർ ഹരിപ്പാട്, ഉണ്ണി കൊല്ലം, അഞ്ജലി, അനിത്രി, ഹിബ അബ്ദുൽ സലാം, ബീന സുബൈർ, നിഷാദ് കുട്ടിക്കൽ എന്നിവരും മലസ് മജ്‌ലിസിലെ കുടുംബാംഗങ്ങളും അൽമാസ് ഫാമിലി റസ്റ്റോറൻറിലെ ജീവനക്കാരും പങ്കെടുത്തു.
ദേശീയ ദിനത്തോടുള്ള പ്രവാസി സമൂഹത്തിെൻറ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടന്ന സൈക്കിൾ റാലി മലസിലെ വിവിധ റോഡുകളിലൂടെ സഞ്ചരിച്ച് കിങ് അബ്ദുല്ല പാർക്ക് വഴി കടന്നുപോയി. ഇജാസ്, സജീർ പെരുംകുളം, കബീർ ഗാർഡൻ, സത്താർ മാഷ് മാവൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഷോല മോളിലെ വഫാ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ സൗദി കലാകാരന്മാരുടെ വിവിധ കലാ-നൃത്ത പരിപാടികളും ഗാനമേളയും ലൈറ്റിങ് ഷോയും നടന്നു. പ്രമുഖ ഡി.ജെ കലാകാരനായ ശിഹാബ് ഷായും ശബാന ശിഹാബും പരിപാടി നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

