സൗദി ദേശീയ സാമൂഹികപഠന ഗവേഷണ കേന്ദ്രത്തിെൻറ വക്താവായി വനിത
text_fieldsറിയാദ്: സൗദി ദേശീയ സാമൂഹികപഠന ഗവേഷണ കേന്ദ്രത്തിെൻറ വക്താവായി വനിത. നാഷനൽ സെൻറർ ഫോർ സോഷ്യൽ സ്റ്റഡീസ് ആൻഡ് റിസർച്ചിെൻറ മാധ്യമവിഭാഗം മേധാവിയായി ഹിബ ബിൻത് ഹാമിദ് അൽ ഒവാലിയെ ചുമതലപ്പെടുത്തി. സ്ഥാപനത്തിെൻറ മാധ്യമ സാന്നിധ്യം ശക്തമാക്കുന്നതിനും പൊതുജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയമനം.
സൗദി അറേബ്യയിലെ സാമൂഹിക വികസനത്തിന് പിന്തുണ നൽകുന്ന കേന്ദ്രത്തിെൻറ വിവിധ ശാസ്ത്രീയ-ജ്ഞാന ഗവേഷണ പ്രവർത്തനങ്ങൾ, പുതിയ പദ്ധതികൾ, വിവരങ്ങൾ എന്നിവ കൃത്യമായി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക സാമൂഹിക ഗവേഷണങ്ങളിലൂടെയും വിജ്ഞാന നിർമാണത്തിലൂടെയും രാജ്യത്തെ നയരൂപവത്കരണത്തിലും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും കേന്ദ്രം നൽകുന്ന പിന്തുണ ഉറപ്പാക്കാനും മാധ്യമ ഇടപെടലുകൾ കൂടുതൽ വിപുലമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വക്താവിനെ നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

