Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപള്ളികൾ ഞായറാഴ്​ച...

പള്ളികൾ ഞായറാഴ്​ച തുറക്കും; അണുവിമുക്തമാക്കിയും ശുചീകരിച്ചും 98,800 പള്ളികൾ

text_fields
bookmark_border
saudi-mosqe-cleening
cancel

ജിദ്ദ: ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾക്ക്​ ഞായാറാഴ്​ച മുതൽ പള്ളികൾ തുറക്കാനുള്ള തീരുമാനം വന്നതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പള്ളികളിൽ ശുചീകരണ, അണുമുക്​തമാക്കൽ, അറ്റകുറ്റ പണിതീർക്കൽ​ ജോലികൾ തകൃതിയിൽ. കോവിഡ്​ വ്യാപനം തടയാൻ മുൻകരുതൽ നടപടിയായി രണ്ട്​ മാസത്തിലധികമായി അടച്ചിട്ട രാജ്യത്തെ 98,800ലേറെ പള്ളികളാണ്​ ഞായറാഴ്​ച തുറക്കുന്നത്​. കർശന ആരോഗ്യ സുരക്ഷ മുൻകരുതലോടെയാണ്​ പള്ളികൾ തുറന്നു കൊടുക്കുകയെന്ന്​ കഴിഞ്ഞ ദിവസം മതകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു​. 

പള്ളി ജീവനക്കാരും പള്ളിയിലെത്തുന്നവരും പാലിക്കേണ്ട ആരോഗ്യ സുരക്ഷ മുൻകരുതൽ സംബന്ധിച്ച്​​​ മതകാര്യ മന്ത്രി​ ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ്​ വ്യക്തമാക്കിയിരുന്നു. ഇതി​​െൻറ മുന്നോടിയായാണ്​ ഇപ്പോൾ പള്ളികളിൽ അവസാനവട്ട ശുചീകരണ, അണുമുക്തമാക്കൽ ജോലികൾ നടന്നുവരുന്നത്​. പള്ളികൾ അടച്ചിട്ടത്​ മുതൽ തന്നെ ശുചീകരണത്തിനും അണുമുക്തമാക്കലിനും പ്രത്യേക പദ്ധതികൾ മതകാര്യ മന്ത്രാലയം ആവിഷ്​കരിച്ചിരുന്നു. 10​ ദശലക്ഷത്തിലധികം ചതു​രശ്ര മീറ്റർ നമസ്​കാര വിരിപ്പുകളും വിവിധ വലുപ്പത്തിലുള്ള 43 ദശലക്ഷം മുസ്​ഹഫുകളും ആറ്​ ലക്ഷത്തിലധികം മുസ്​ഹഫ്​ അലമാരകളും 1,76,000ലേറെ അംഗശുചീകരണ കേന്ദ്രങ്ങളും ഇതിനകം അണുമുക്തമാക്കിയിട്ടുണ്ട്​. 

ഇതോടൊപ്പം മുഴുവൻ പള്ളികൾക്കും ശുചീകരണങ്ങൾക്കും അണുമുക്തമാക്കലിനും വേണ്ട രാസപദാർഥങ്ങൾ ലഭ്യമാക്കുകയും ചെയ്​തിരുന്നു. അതേസമയം പള്ളികളിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച്​ പത്രങ്ങളിലൂടെയും ചാനലുകളിലുടെയും ഡിജിറ്റൽ ഫ്ലാറ്റ്​ഫോമുകളിലുടെയും പോർട്ടലുകളിലുടെയും വിവിധ ഭാഷകളിൽ ആളുകളെ ബോധവത്​കരിക്കുന്ന നടപടികളും ശക്തമാക്കിയിട്ടുണ്ട്​. പള്ളികളിലേക്ക്​ പുറപ്പെടുന്നവർ വീടുകളിൽ നിന്ന് അംഗശുദ്ധി വരുത്തണമെന്നും കൈകൾ നന്നായി കഴുകണമെന്നും പള്ളിയിൽ പ്രവേശിക്കും മുമ്പും ശേഷവും സ്​റ്റെറിലൈസറുകൾ ഉപയോഗിക്കണമെന്നുമാണ്​ ബോധവത്​കരണം നടത്തുന്നത്​​. വിട്ടുമാറാത്ത രോഗമുള്ളവരും പ്രായം കൂടിയവരും വീടുകളിൽ തന്നെ നമസ്​കരിക്കാനാണ്​ നിർദേശം. ഒരോരുത്തരും നമസ്​കാര വിരിപ്പും മുസ്​ഹഫും കൂടെ കൊണ്ടുവരണം. നമസ്​കാര ശേഷം പള്ളിയിൽ അവ ഇട്ടുപോകാൻ പാടില്ല. 15 വയസിൽ താളെയുള്ളവരെ കൂടെ കൊണ്ടുവരരുത്​. സ്വഫുകൾക്കിടയിൽ അകലം പാലിക്കണം, ഹസ്​തദാനമൊഴിവാക്കണം, മാസ്​കുകൾ ധരിക്കണം തുടങ്ങിയ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newslock down
News Summary - Saudi mosque opening-Gulf news
Next Story