Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 804 മസ്ജിദുകളുടെ സംരക്ഷണത്തിനും പ്രവർത്തനങ്ങൾക്കുമായി 5.6 കോടി റിയാലി​െൻറ പദ്ധതികൾ

text_fields
bookmark_border
മസ്ജിദുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പരിപാലനവും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തും
സൗദിയിൽ 804 മസ്ജിദുകളുടെ സംരക്ഷണത്തിനും പ്രവർത്തനങ്ങൾക്കുമായി 5.6 കോടി റിയാലി​െൻറ പദ്ധതികൾ
cancel
camera_alt

ബത്​ഹയിലെ പ്രധാന മസ്​ജിദ്​

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലുള്ള 804 മസ്ജിദുകളുടെയും ജുമാമസ്ജിദുകളുടെയും സമഗ്ര പരിപാലനം, ശുചീകരണം, ദൈനംദിന പ്രവർത്തനം എന്നിവയ്ക്കായി സൗദി ഇസ്​ലാമിക കാര്യ, ദഅ്‌വ, മാർഗനിർദേശ മന്ത്രാലയം കരാറുകളിൽ ഒപ്പുവെച്ചു. 2026 സാമ്പത്തിക വർഷത്തി​െൻറ മൂന്നാം പാദത്തിൽ പ്രമുഖ സ്വദേശി കമ്പനികളുമായും സ്ഥാപനങ്ങളുമായും ഒപ്പുവെച്ച ഈ കരാറുകളുടെ ആകെ മൂല്യം ഏകദേശം 5.6 കോടി റിയാലാണ്.

റിയാദ് നഗരം, അൽ ജൗഫ് പ്രവിശ്യയിലെ സകാക്ക നഗരം, ഖുറയ്യാത്ത് ഗവർണറേറ്റ് എന്നിവിടങ്ങളിലെ മസ്ജിദുകളെ കേന്ദ്രീകരിച്ചാണ് ഈ കരാറുകൾ പ്രധാനമായും നടപ്പാക്കുന്നത്. മസ്ജിദുകളുടെ പ്രവർത്തനക്ഷമതയും ശുചിത്വവും ഉയർന്ന നിലവാരത്തിൽ നിലനിർത്തുക, വിശ്വാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

മസ്ജിദുകളുടെ സംരക്ഷണവും പുനരുദ്ധാരണവും ഉറപ്പാക്കുന്നതിനായി മന്ത്രാലയം നടത്തിവരുന്ന തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. കൃത്യമായ പരിപാലനവും ശുചീകരണവും ഉറപ്പുവരുത്തുന്നതിലൂടെ വിശ്വാസികൾക്ക് ശാന്തവും അനുയോജ്യവുമായ അന്തരീക്ഷത്തിൽ ആരാധനകൾ നിർവഹിക്കാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തെമ്പാടുമുള്ള ദൈവാലയങ്ങൾ മികച്ച രീതിയിൽ പരിപാലിക്കുന്നതിനും തീർത്ഥാടകർക്കും പ്രദേശവാസികൾക്കും സമാധാനത്തോടെ പ്രാർത്ഥനകൾ നടത്താനുള്ള സൗകര്യമൊരുക്കുന്നതിനും മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മസ്ജിദുകളുടെ സേവന നിലവാരം ആധുനിക രീതിയിൽ ഉയർത്തുന്നത് ഇതി​െൻറ ഭാഗമാണ്.

അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചും പരിപാലന രീതികൾ കൂടുതൽ കാര്യക്ഷമമാക്കിയും മസ്ജിദുകളുടെ പ്രവർത്തന മികവ് വർധിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ഉറച്ച പ്രതിജ്ഞാബദ്ധതയാണ് ഈ പുതിയ കരാറുകൾ വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia launches 56 million riyal projects for maintenance and operation of 804 mosques
Next Story