Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ മ​ന്ത്രി​ത​ല​ത്തി​ൽ അ​ഴി​ച്ചു​പ​ണി

text_fields
bookmark_border
സൗ​ദി​യി​ൽ മ​ന്ത്രി​ത​ല​ത്തി​ൽ അ​ഴി​ച്ചു​പ​ണി
cancel

ജി​ദ്ദ: സൗ​ദി​യി​ൽ മ​ന്ത്രി, വ​കു​പ്പ്​ മേ​ധാ​വി ത​ല​പ്പ​ത്ത്​​​ അ​ഴി​ച്ചു​പ​ണി. വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ൾ മുഖേനയാണ് തീരുമാനം അറിയിച്ചത്. ഹ​ജ്ജ്​- ഉം​റ മ​ന്ത്രി​യു​ടെ ചു​മ​ത​ല ഡോ. ​അ​സ്വാം ബി​ൻ സ​അ്​​ദ്​ ബി​ൻ സ​ഇൗ​ദി​ന് ന​ൽ​കി.

ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ സാ​ലി​ഹ്​ ബി​ന്ദ​നെ ഒ​ഴി​വാ​ക്കി​യാ​ണ്​ ഡോ. ​അ​സ്വാ​മി​നെ നി​യ​മി​ച്ച​ത്. നി​ല​വി​ലെ സ്​​റ്റേ​റ്റ്​ മ​ന്ത്രി, മ​ന്ത്രി​സ​ഭാം​ഗം കൂ​ടി​യാ​ണ്​ അ​ദ്ദേ​ഹം. 2016 മു​ത​ൽ 2017 വ​രെ സി​വി​ൽ സ​ർ​വി​സ്​ മ​ന്ത്രി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. 2015ൽ ​ഭ​വ​ന​മ​ന്ത്രി​യാ​യി​രു​ന്നു.

സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ത്തു നി​ന്ന്​ അ​ബ്​​ദു​ൽ ഹാ​ദി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ മ​ൻ​സൂ​രി മാ​റ്റി. പു​തി​യ ചെ​യ​ർ​മാ​നാ​യി മ​ന്ത്രി പ​ദ​വി​യി​ൽ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ദു​യി​ലേ​ജി​നെ നി​യ​മി​ച്ചു. അ​ബ്​​ദു​ൽ ഹാ​ദി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ മ​ൻ​സൂ​രി​യെ വി​ദേ​ശ​കാ​ര്യ എ​ക്​​സി​ക്യൂ​ട്ടി​വ്​ കാ​ര്യ അ​സി​സ്​​റ്റ​ൻ​റ്​ മ​ന്ത്രി പ​ദ​വി​യി​ൽ നി​യ​മി​ച്ചു.

സു​പ്രീം അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ കോ​ട​തി മേ​ധാ​വി​യാ​യി​​രു​ന്ന ​​ശൈ​ഖ്​ ഇ​ബ്രാ​ഹിം ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റ​ഷീ​ദി​െൻറ സേ​വ​നം അ​വ​സാ​നി​പ്പി​ച്ചു. പ​ക​രം ശൈ​ഖ്​ അ​ലി ബി​ൻ സു​ലൈ​മാ​ൻ ബി​ൻ അ​ലി അ​ൽ​സ​അ്​​വി​യെ ത​ൽ​സ്ഥാ​ന​ത്ത് മ​ന്ത്രി പ​ദ​വി​യി​ൽ​ നി​യ​മി​ച്ചു.

അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​അ​രീ​ഫി​യെ അ​സി​സ്​​റ്റ​ൻ​റ്​ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി എ​ക്​​സ​ല​ൻ​സ്​ പ​ദ​വി​യി​ൽ നി​യ​മി​ച്ചു. മു​ഹ​മ്മ​ദ് ബി​ൻ തു​ല​യ്​​ലി​അ്​ അ​ൽ​സ​ല​മി​യെ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന അ​സി​സ്​​റ്റ​ൻ​റ്​ മ​ന്ത്രി പ​ദ​വി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. മാ​ഹി​ർ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഖാ​സി​മി​യെ മാ​ന​വ​വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന സി​വി​ൽ സ​ർ​വി​സ​സ്​ കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി എ​ക്​​സ​ല​ൻ​സ്​ പ​ദ​വി​യി​ൽ നി​യ​മി​ച്ചു. മ​ന്ത്രി​സ​ഭ ജ​ന​റ​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ഉ​പ​ദേ​ശ​ക​നാ​യി ഡോ. ​സ​മീ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ മു​ഹ​മ്മ​ദി​നെ എ​ക്​​സ​ല​ൻ​സ്​ പ​ദ​വി​യി​ൽ നി​യോ​ഗി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King SalmanSaudi Arabia#Saudi Ministers
Next Story