അഭ്യൂഹങ്ങളും വ്യാജ വീഡിയോകളും പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
text_fieldsറിയാദ്: സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും ഉറവിടമില്ലാത്ത വീഡിയോകളും പ്രചരിപ്പിക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനും എല്ലാ വാർത്തകളും വിവരങ്ങളും അവയുടെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം ശേഖരിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.
വ്യാജ വാർത്തകളും സ്രോതസ്സ് വ്യക്തമല്ലാത്ത ദൃശ്യങ്ങളും സമൂഹത്തിൽ വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങൾക്കും തെറ്റിദ്ധാരണകൾക്കും കാരണമാകുമെന്നും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വിശ്വാസ്യതയില്ലാത്ത ഒരു വിവരവും യാതൊരു പരിശോധനയുമില്ലാതെ പങ്കുവെക്കരുത്.
വാർത്തകളുടെ കൃത്യത ഉറപ്പുവരുത്താനും രാജ്യത്തിന്റെ പൊതുസുരക്ഷ നിലനിർത്താനും ഔദ്യോഗിക വാർത്താ വിതരണ കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

