Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ വാക്സിൻ...

കോവിഡ്​ വാക്സിൻ വീടുകളിൽ നൽകുന്ന സേവനമൊരുക്കി സൗദി ആരോഗ്യമന്ത്രാലയം

text_fields
bookmark_border
covid vaccine saudi
cancel

ജിദ്ദ: 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ്​ വാക്സിൻ വീടുകളിൽ വെച്ച്​ നൽകുന്നതിനുള്ള സേവനം ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ കുത്തിവെപ്പിനു അർഹരായ പ്രായമായവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ്​​. അതോടൊപ്പം കോവിഡ്​ വൈറസ്​ ​പ്രയാസങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനും വാക്സിനേഷൻ ​കേന്ദ്രങ്ങളിൽ പോകുന്നതി​െൻറ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമാണ്.

യോഗ്യരായ മെഡിക്കൽ സ്റ്റാഫുകളാണ്​ ഈ സേവനം നൽകുകയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുടുംബ പരിതസ്ഥിതിയിൽ ആയിരിക്കുമ്പോൾ മെഡിക്കൽ സംഘത്തിനു വേണ്ട എല്ലാ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കും. മുൻകരുതൽ നടപടികളും പാലിച്ചും പ്രതിരോധ നടപടികൾ പ്രയോഗിച്ചുമായിരിക്കും സേവനം നൽകുക​. Https://www.moh.gov.sa/eServices/Pages/COVID-19-Vaccination എന്ന ലിങ്ക് വഴി ഇതിനായുള്ള സേവനം ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കോവിഡ്​ പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ പ്രചാരണം ആരംഭിച്ചതു മുതൽ പ്രായമുള്ളവർക്ക്​ ആരോഗ്യ മന്ത്രാലയം മുൻഗണന നൽകിയിട്ടുണ്ട്​. 75 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും താമസക്കാർക്കും ബുക്കിങ്​ അല്ലെങ്കിൽ കാത്തിരിപ്പ് ഇല്ലാതെ രാജ്യത്തി​െൻറ എല്ലാ മേഖലകളിലെയും അടുത്തുള്ള വാക്സിനേഷൻ സെൻറർ നേരിട്ട് സന്ദർശിച്ച് വാക്​സിൻ സേവനം ലഭ്യമാക്കിയിരുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaSaudi Ministry of HealthCovid Vaccine
News Summary - Saudi Ministry of Health launched covid Vaccine at Home Service
Next Story