കേളിക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ്
text_fieldsദവാദ്മി ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് ഡിപ്പാർട്മെന്റിന്റെ ആദരവ് സർട്ടിഫിക്കറ്റ് കേളി ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി യൂനിറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ദവാദ്മി ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് ഡിപ്പാർട്മെന്റും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിന് ദവാദ്മി ജനറൽ ആശുപത്രി ഡയറക്ടർ മർസൂഖ് ബിൻ അബ്ദുല്ല അൽ ഉത്തൈബിയിൽനിന്ന് ആദരം.
ഈ മാസം 11നായിരുന്നു മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2025’ന്റെ ഭാഗമായി ദവാദ്മി ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് ഡിപ്പാർട്ടുമെന്റും കേളി ദവാദ്മി യൂനിറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സമ ഓഡിറ്റോറിയത്തിലെ ചടങ്ങിൽ 100ൽപരം പേർ രക്തദാനത്തിന് സന്നദ്ധരായി.
ദവാദ്മി ജീവകാരുണ്യ വിഭാഗം കൺവീനർ രാജേഷ്, ചെയർമാൻ മുഹമ്മദ് റാഫി, ദവാദ്മി രക്ഷാധികാരി സമിതി അംഗം ഉമർ, മുജീബ് എന്നിവർ ചേർന്ന് ദവാദ്മി ജനറൽ ആശുപത്രി ഡയറക്ടറിൽനിന്നും ആദര സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

