സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നില തുടരുന്നതായി സൗദി ധനമന്ത്രാലയം
text_fieldsറിയാദ്: മേഖലയിലെ പ്രശ്നങ്ങൾക്കിടയിലും രാജ്യത്തെ സാമ്പത്തികസ്ഥിതി സുരക്ഷിതമാണെന്നും എല്ലാ പ്രവർത്തനങ്ങളും സാധാരണനിലയിൽ തുടരുകയാണെന്നും സൗദി ധനമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സൂചികകൾ മന്ത്രാലയം നിരന്തരം വിലയിരുത്തി വരികയാണെന്നും അധികൃതർ വ്യക്തമാക്കി. വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിലാണ് ധനമന്ത്രാലയ വക്താവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നിലവിലെ സാമ്പത്തിക കണക്കുകൾപ്രകാരം സൗദി അറേബ്യയുടെ ധനസ്ഥിതി അങ്ങേയറ്റം ശക്തമാണ്. ഇടക്കാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക വളർച്ച പ്രവചനങ്ങൾ അനുകൂലമായി തുടരുന്നുണ്ട്. ഊർജ കയറ്റുമതിക്കായി രാജ്യം വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചെങ്കടൽ ഉൾപ്പെടെയുള്ള വിവിധ സമുദ്രപാതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനാൽ കയറ്റുമതിയിൽ തടസ്സങ്ങളുണ്ടാകില്ല.
രാജ്യത്തെ ജനങ്ങളെയും മണ്ണും സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വക്താവ് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

