Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർബാഗിൽ ഗുരുതര തകരാർ: 27,360 ഷെവർലെ കാറുകൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം

text_fields
bookmark_border
എയർബാഗിൽ ഗുരുതര തകരാർ: 27,360 ഷെവർലെ കാറുകൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം
cancel

റിയാദ്: ഡ്രൈവറുടെ വശത്തുള്ള എയർബാഗ് വിടരുന്ന സംവിധാനത്തിൽ ഗുരുതരമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് 27,360 ഷെവർലെ കാറുകൾ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. ഷെവർലെയുടെ അവിയോ, ക്രൂസ്, ട്രാക്സ് എന്നീ മോഡലുകളുടെ 2010 മുതൽ 2018 വരെയുള്ള കാറുകളിലാണ് ഈ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്.

വാഹനം അപകടത്തിൽപ്പെടുമ്പോൾ ഡ്രൈവറുടെ സുരക്ഷയ്ക്കായി എയർബാഗ് വികസിക്കുന്ന സമയത്ത്, അതിനുള്ളിലെ ഉപകരണം പൊട്ടി മൂർച്ചയുള്ള ചെറിയ ലോഹക്കഷണങ്ങൾ കഷ്ണങ്ങളായി പുറത്തേക്ക് തെറിച്ച് വീഴാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് ഡ്രൈവർക്കും ഒപ്പമുള്ളവർക്കും മാരകമായ പരിക്കുകൾ ഉണ്ടാക്കാനോ ജീവന് തന്നെ ഭീഷണിയാകാനോ ഇടയാക്കും. അതുകൊണ്ടാണ് ഈ വാഹനങ്ങൾ അടിയന്തരമായി പരിശോധിച്ച് തകരാർ പരിഹരിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

2010 മുതൽ 2017 വരെയുള്ള ഷെവർലെ ട്രാക്സ്, അവിയോ മോഡലുകളും 2012 മുതൽ 2018 വരെയുള്ള ഷെവർലെ ക്രൂസ് മോഡലുകളുമാണ് ഈ തിരിച്ചുവിളിക്കൽ പരിധിയിൽ വരുന്നത്. തങ്ങളുടെ വാഹനം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഉടമകൾ Recalls.sa എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ കാറി​െൻറ ചേസിസ് നമ്പർ നൽകിയാൽ മതിയാകും.

പട്ടികയിലുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർണമായും സൗജന്യമായി കമ്പനി ചെയ്തു നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സേനങ്ങൾക്കുമായി ജനറൽ മോട്ടോഴ്സി​െൻറ 8008200048 എന്ന നമ്പറിലോ, അൽ ജുമൈഹ് ഓട്ടോമോട്ടീവി​െൻറ 8007525252 എന്ന നമ്പറിലോ, യൂനിവേഴ്സൽ മോട്ടോർ ഏജൻസീസി​െൻറ 8002442244 എന്ന ടോൾ ഫ്രീ നമ്പറിലോ ഉടമകൾക്ക് ബന്ധപ്പെടാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഷെവർലെ കാറുകൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം
Next Story