Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസസ്പെൻഷൻ തകരാർ:...

സസ്പെൻഷൻ തകരാർ: സൗദിയിൽ 109 ആസ്​റ്റൺ മാർട്ടിൻ വാഹനങ്ങൾ തിരിച്ചുവിളിച്ച്​ വാണിജ്യ മന്ത്രാലയം

text_fields
bookmark_border
സസ്പെൻഷൻ തകരാർ: സൗദിയിൽ 109 ആസ്​റ്റൺ മാർട്ടിൻ വാഹനങ്ങൾ തിരിച്ചുവിളിച്ച്​ വാണിജ്യ മന്ത്രാലയം
cancel

റിയാദ്: റിയർ സസ്പെൻഷൻ സിസ്​റ്റത്തിലെ ബോൾട്ടുകൾക്കുള്ള തകരാറിനെത്തുടർന്ന് 109 ആസ്​റ്റൺ മാർട്ടിൻ വാഹനങ്ങൾ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. 2021 മുതൽ 2026 വരെയുള്ള മോഡൽ വർഷങ്ങളിൽ പുറത്തിറങ്ങിയ ആസ്​റ്റൺ മാർട്ടിൻ DBX, DBX 707 എന്നീ പതിപ്പുകൾക്കാണ് ഈ തിരിച്ചുവിളിക്കൽ ബാധകമാകുന്നത്.

സസ്പെൻഷൻ സിസ്​റ്റത്തി​െൻറ പിൻഭാഗത്തെ ലോവർ ആമിന് കേടുപാടുകൾ സംഭവിക്കാൻ ഈ സാങ്കേതിക തകരാർ കാരണമായേക്കാമെന്നും ഇത് ഡ്രൈവിങ്ങിനിടെ വാഹനത്തി​െൻറ നിയന്ത്രണം നഷ്​ടപ്പെടുന്നതിനും വലിയ അപകടസാധ്യതകൾക്കും ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉടമസ്ഥർ തങ്ങളുടെ വാഹനം ഈ തിരിച്ചുവിളിക്കൽ നടപടിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി Recalls.sa എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് സ്ഥിരീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

തകരാറുള്ള വാഹനങ്ങൾക്ക് ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർണമായും സൗജന്യമായി ചെയ്തുനൽകുന്നതിനായി വാഹനത്തി​െൻറ പ്രാദേശിക വിതരണക്കാരായ അൽ ഹാജ് ഹുസൈൻ അലി റെസ കമ്പനിയുമായി ബന്ധപ്പെടാനും ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തിരിച്ചുവിളിക്കൽ നടപടിയുടെ ഔദ്യോഗിക റെഫറൻസ് നമ്പർ 26039 ആണ്. ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കായി മുൻകൂട്ടി സമയം ക്രമീകരിക്കുന്നതിനുമായി 8001189800 എന്ന ടോൾ-ഫ്രീ നമ്പറും വിതരണക്കാർ സജ്ജമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aston MartinRecalls vehiclesSaudi Arabiasaudi ministry of commerce
News Summary - ആസ്റ്റൺ മാർട്ടിൻ വാഹനങ്ങൾ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു
Next Story