2,239 ഹോണ്ട അക്കോർഡ് ഹൈബ്രിഡ് കാറുകൾ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു
text_fieldsജിദ്ദ: പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ടയുടെ 2023-2025 മോഡലിലുള്ള ‘അക്കോർഡ് ഹൈബ്രിഡ്’ വാഹനങ്ങൾ വ്യാപകമായി തിരിച്ചുവിളിക്കുന്നതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. വാഹനത്തിന്റെ ഇന്റഗ്രേറ്റഡ് കൺട്രോൾ യൂനിറ്റിലെ പ്രോഗ്രാമിങ് തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഈ അടിയന്തര നടപടി.
ഈ സാങ്കേതിക പിഴവ് മൂലം വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് ഗുരുതരമായ അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമായേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. സൗദി അറേബ്യയിലുടനീളമുള്ള ഏകദേശം 2,239 വാഹനങ്ങളെയാണ് ഈ തകരാർ ബാധിച്ചിരിക്കുന്നത്.
വാഹന ഉടമകൾ എത്രയുംവേഗം ‘റീകോൾ സെന്റർ’ വെബ്‌സൈറ്റ് വഴി തങ്ങളുടെ കാറിന്റെ ചേസിസ് നമ്പർ പരിശോധിച്ച് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. തകരാറുള്ള വാഹനങ്ങളുടെ പ്രോഗ്രാമിങ് അപ്‌ഡേറ്റുകൾ തികച്ചും സൗജന്യമായി ചെയ്തുകൊടുക്കാൻ ബന്ധപ്പെട്ട കമ്പനിയോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ഹോണ്ടയുമായി ബന്ധപ്പെട്ട് ആവശ്യമായ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ എല്ലാ വാഹന ഉടമകളോടും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

