Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാജ...

വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി സൗദി വാണിജ്യ മന്ത്രാലയം

text_fields
bookmark_border
വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി സൗദി വാണിജ്യ മന്ത്രാലയം
cancel

റിയാദ്: ഉപഭോക്തൃ പരാതികൾ സ്വീകരിക്കുന്നുവെന്ന വ്യാജേന ഇന്റർനെറ്റ് സെർച്ച് എൻജിനുകൾ വഴി തട്ടിപ്പ് നടത്തുന്ന വെബ്‌സൈറ്റുകൾക്കും വ്യക്തികൾക്കുമെതിരെ സൗദി വാണിജ്യ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തി​െൻറ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേന ആൾമാറാട്ടം നടത്തിയാണ് ഇത്തരം സംഘങ്ങൾ ഉപഭോക്താക്കളെ ചതിയിൽപ്പെടുത്തുന്നത്.

ഇത്തരം സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ മന്ത്രാലയവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ഇവ പൂർണമായും അനൗദ്യോഗികമാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം അനധികൃത ചാനലുകൾ വഴി യാതൊരുവിധ ഇടപാടുകളും നടത്തരുതെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഉപഭോക്താക്കൾ തങ്ങളുടെ പരാതികളും അന്വേഷണങ്ങളും സമർപ്പിക്കുന്നതിനായി മന്ത്രാലയത്തി​െൻറ ഔദ്യോഗിക സംവിധാനങ്ങൾ മാത്രമേ ആശ്രയിക്കാവൂ.

പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി മന്ത്രാലയം 1900 എന്ന ഏകീകൃത നമ്പറും, ഒപ്പം ‘കൊമേഴ്‌സ്യൽ റിപ്പോർട്ട്’ എന്ന ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. മന്ത്രാലയത്തി​െൻറ പേര് ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുന്ന എല്ലാത്തരം നിയമവിരുദ്ധ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, ഇത്തരം തട്ടിപ്പുകളിൽ ഏർപ്പെടുന്ന നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:warningFake websitessaudi ministry of commerce
News Summary - Saudi Ministry of Commerce issues warning against fake websites
Next Story