സൗദി പ്രതിരോധ മന്ത്രി നാറ്റോ സെക്രട്ടറി ജനറലുമായി ചർച്ച നടത്തി
text_fieldsറിയാദ്: സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായിചർച്ച നടത്തി. ഫോണിലുടെ നടത്തിയ ചർച്ചയിൽ ഇരു നേതാക്കളും സൈനിക, പ്രതിരോധ സഹകരണത്തിന്റെ വഴികളും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സംയുക്ത ഏകോപനവും പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളും ചർച്ച ചെയ്തു.
കൂടാതെ സൗദി പ്രതിരോധ മന്ത്രി സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബ്ലെസുമായും ഫോണിൽ സംസാരിച്ചു. സൗദി-സ്പാനിഷ് പങ്കാളിത്തം ശക്തിപ്പെടുത്തുന്ന രീതിയിൽ നിലവിലുള്ള ശക്തമായ പ്രതിരോധ സഹകരണവും അത് മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഫോൺ സംഭാഷണത്തിൽ വിലയിരുത്തി. സൗദിക്ക് നേരെ ഹൂത്തി മിലിഷ്യ നടത്തുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള വഴികളും ചർച്ച ചെയ്തു.

