Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ രാ​സ​വ​ള...

ഇ​ന്ത്യ​ൻ രാ​സ​വ​ള ക​മ്പ​നി​ക​ളു​മാ​യി സൗ​ദി മൈ​നി​ങ്​ ക​മ്പ​നി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ രാ​സ​വ​ള ക​മ്പ​നി​ക​ളു​മാ​യി സൗ​ദി മൈ​നി​ങ്​ ക​മ്പ​നി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ രാ​സ​വ​ള ക​മ്പ​നി​ക​ളു​മാ​യി സൗ​ദി മൈ​നി​ങ്​ ക​മ്പ​നി

ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്രം കൈ​മാ​റു​ന്നു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​ൻ മൈ​നി​ങ്​ ക​മ്പ​നി (മ​ആ​ദ​ൻ) രാ​സ​വ​ളം മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​മാ​യി നാ​ല് ധാ​ര​ണ​പ​ത്ര​ങ്ങ​ൾ ഒ​പ്പു​വെ​ച്ചു. സൗ​ദി​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ രാ​സ​വ​സ്തു,​ വ​ളം മ​ന്ത്രി ഡോ. ​മ​ൻ​സു​ഖ്​ മാ​ണ്ഡ​വി​യ, സൗ​ദി വ്യ​വ​സാ​യ, ധാ​തു വി​ഭ​വ​ശേ​ഷി മ​ന്ത്രി ബ​ന്ദ​ർ അ​ൽ​ഖു​റൈ​ഫ്, മ​ആ​ദ​ൻ സി.​ഇ.​ഒ പ്ര​ഫ​സ​ർ റോ​ബ​ർ​ട്ട് വെ​ൽ​റ്റ്​ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു​ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​ത്. 2023 മു​ത​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്കു​ള്ള ഫോ​സ്ഫേ​റ്റ്, അ​മോ​ണി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക ക​യ​റ്റു​മ​തി ഇ​ര​ട്ടി​യാ​ക്കാ​നാ​ണ്​ ക​രാ​റു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​ളം വ്യ​വ​സാ​യ​ത്തി​ലെ ഉ​ൽ‌​പ​ന്നം, സാ​ങ്കേ​തി​ക വി​ദ്യ വി​ക​സ​ന മേ​ഖ​ല​യി​ൽ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും കൂ​ടി​യാ​ണ് ക​രാ​റു​ക​ൾ.

ഇ​ന്ത്യ​ൻ പൊ​ട്ടാ​ഷ് ക​മ്പ​നി ലി​മി​റ്റ​ഡു​മാ​യി ഫോ​സ്ഫേ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും ഗു​ജ​റാ​ത്ത് സ്റ്റേ​റ്റ് ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ആ​ൻ​ഡ്​ കെ​മി​ക്ക​ൽ​സ് ക​മ്പ​നി ലി​മി​റ്റ​ഡു​മാ​യി അ​മോ​ണി​യ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള ധാ​ര​ണ​പ​ത്ര​ങ്ങ​ളും ഇ​തി​ലു​ൾ​പ്പെ​ടും. ഫോ​സ്ഫേ​റ്റ്, അ​മോ​ണി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നു​ള്ള മൂ​ന്നാ​​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ക​രാ​ർ കൃ​ഷ​ക്​ ഭാ​ര​തി കോ​ഓ​പ​റേ​റ്റി​വ്​ ക​മ്പ​നി ലി​മി​റ്റ​ഡ്, കോ​റോ​മാ​ന്റ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ലി​മി​റ്റ​ഡ്​ ക​മ്പ​നി എ​ന്നി​വ​യു​മാ​യാ​ണ്​ ഒ​പ്പു​വെ​ച്ച​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ, പ്ര​ത്യേ​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക വി​ക​സ​നം, കാ​ർ​ഷി​ക എ​ൻ​ജി​നീ​യ​റി​ങ്, ലോ​ജി​സ്റ്റി​ക്ക​ൽ പ​രി​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ക​രാ​റു​ക​ളി​ലു​ൾ​പ്പെ​ടും.

ഫോ​സ്ഫേ​റ്റി​ന്റെ​യും അ​മോ​ണി​യ​യു​ടെ​യും ഏ​റ്റ​വും വ​ലി​യ ഇ​റ​ക്കു​മ​തി വി​പ​ണി​യാ​ണ് ഇ​ന്ത്യ​യെ​ന്നും ആ​വ​ശ്യ​ക​ത ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും മ​ആ​ദ​ൻ ക​മ്പ​നി സി.​ഇ.​ഒ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സാ​മീ​പ്യം മ​ആ​ദ​നും ഇ​ന്ത്യ​ൻ വി​പ​ണി​യും ത​മ്മി​ലു​ള്ള അ​ടു​ത്ത പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കും. 2011ൽ ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള രാ​സ​വ​ള​ങ്ങ​ളു​ടെ ആ​ദ്യ ക​യ​റ്റു​മ​തി മു​ത​ൽ ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന സ​ഹ​ക​ര​ണ ബ​ന്ധ​ത്തെ സി.​ഇ.​ഒ പ്ര​ശം​സി​ച്ചു.

പ്ര​തി​വ​ർ​ഷം 17 ല​ക്ഷം ട​ൺ ഫോ​സ്ഫേ​റ്റും അ​മോ​ണി​യ ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ വി​പ​ണി​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വും ഏ​കീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2020 മേ​യി​ൽ മ​ആ​ദ​ൻ അ​തി​ന്റെ ആ​ദ്യ​ത്തെ ഓ​ഫി​സ് ഇ​ന്ത്യ​യി​ൽ തു​റ​ന്നി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത സി.​ഇ.​ഒ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Mining CompanyIndian Chemical Companies
Next Story