മയക്കുമരുന്ന് കുറ്റവാളികളെ കണ്ടെത്താനുള്ള നടപടികൾ ശക്തമാക്കി സൗദി സേന
text_fieldsസൗദി അതിർത്തിയിൽ റോന്ത് ചുറ്റുന്ന സേനാംഗം
യാംബു: കഴിഞ്ഞ ആഴ്ചയും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികളെ അറസ്റ്റു ചെയ്ത സാഹര്യത്തിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കി സൗദി സേന. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വിദേശ പൗരന്മാരെയടക്കം ധാരാളം പേരെ കഴിഞ്ഞ ദിവസങ്ങളിലും അറസ്റ്റു ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മയക്കു മരുന്ന് വസ്തുക്കളും കള്ളക്കടത്തും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിരീക്ഷിക്കാൻ പൊതു സമൂഹത്തോടും സൗദി അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ മേഖലകളിലുള്ളവർ 911 എന്ന നമ്പറിലും സൗദിയിലെ മറ്റിടങ്ങളിലുള്ളവർ 999, 994 എന്നീ നമ്പറുകളിലും മയക്കുമരുന്ന് കള്ളക്കടത്തോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങൾ അറിയുന്നുവെങ്കിൽ കൈമാറാൻ സുരക്ഷ സേന പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. എല്ലാ റിപ്പോർട്ടുകളും കർശനമായ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും നാർകോട്ടിക് വിഭാഗം അറിയിച്ചു.
മദീനയിലെ സുരക്ഷ പെട്രോളിംഗ് നടത്തിയ സേന കഴിഞ്ഞ ദിവസം 1.7 കിലോഗ്രാം മെത്താഫെറ്റാമൈൻ എന്ന മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ടു പാകിസ്ഥാൻ നിവാസികളെ അറസ്റ്റ് ചെയ്തിരുന്നു. ജിസാൻ മേഖലയിലെ അദ്-ദേർ സെക്ടറിലെ ബോർഡർ ഗാർഡ് ലാൻഡ് പട്രോളിംഗ് വിഭാഗം 340 കിലോഗ്രാം 'ഖാത്ത്' കടത്തിയതിന് 14 എത്യോപ്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തു. ഫിഫ ഗവർണറേറ്റിൽ 60,279 അനിയന്ത്രിതമായ മെഡിക്കൽ ടാബ്ലെറ്റുകളുടെയും 33 കിലോഗ്രാം ഹാഷിഷി ന്റെയും കള്ളക്കടത്ത് ജിസാനിലെ സുരക്ഷാ പെട്രോളിംഗ് പിടികൂടിയതും കഴിഞ്ഞ ദിവസമാണ്. നിയമലംഘകർക്കെതിരായ പ്രാരംഭ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി പിടിച്ചെടുത്ത വസ്തുക്കൾ അനന്തര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

