Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​ഹ്​​ൈ​റ​നി​ൽ...

ബ​ഹ്​​ൈ​റ​നി​ൽ കു​ടു​ങ്ങി​യ സൗ​ദി പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ എം​ബ​സി ഇ​ട​പെ​ട​ണം

text_fields
bookmark_border
ബ​ഹ്​​ൈ​റ​നി​ൽ കു​ടു​ങ്ങി​യ സൗ​ദി പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ എം​ബ​സി ഇ​ട​പെ​ട​ണം
cancel

ദ​മ്മാം: ബ​ഹ്​​ൈ​റ​നി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്ക് കോ​സ്​​വേ വ​ഴി പ്ര​വേ​ശി​ക്കു​ന്ന​തി​ന് വ​ന്ന ത​ട​സ്സം കാ​ര​ണം കു​ടു​ങ്ങി​യ​വ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്​ ന​വോ​ദ​യ സാം​സ്​​കാ​രി​ക വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഇ​തു സൃ​ഷ്​​ടി​ച്ചി​ട്ടു​ള്ള​ത്.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ചി​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് നി​ല​വി​ലി​ല്ലാ​ത്ത​ത് കാ​ര​ണം പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും സൗ​ദി​യി​ലേ​ക്ക് വി​സ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് മു​മ്പ്​ തി​രി​ച്ചെ​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യ് ഏ​ജ​ൻ​റു​മാ​ർ​ക്ക്​ വ​ലി​യ തു​ക ന​ൽ​കി​യാ​ണ്​ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. 14 ദി​വ​സം ക്വാ​റ​ൻ​റീ​ൻ ക​ഴി​ഞ്ഞ് നി​യ​മാ​നു​സൃ​ത കോ​വി​ഡ് ടെ​സ്​​റ്റ്​​ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി കോ​സ്​​വേ വ​ഴി സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും കോ​വി​ഡ് വാ​ക്​​സി​നേ​ഷ​ൻ ഒ​ന്നും, ര​ണ്ടും ഡോ​സ് എ​ടു​ത്ത​വ​രും കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി സ്വ​യം പ്ര​തി​രോ​ധ​ശേ​ഷി ല​ഭ്യ​മാ​യ​വ​രു​മാ​ണ്.

പു​തി​യ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് ഇ​വ​ർ​ക്ക് സൗ​ദി​യി​ലേ​ക്ക് വി​മാ​ന​മാ​ർ​ഗം മാ​ത്ര​മെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യൂ. പ​ക്ഷേ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ഭീ​മ​മാ​യ യാ​ത്രാ ചെ​ല​വ് വ​ഹി​ച്ച് സൗ​ദി​യി​ലെ​ത്തി​ച്ചേ​രാ​ൻ സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് ക​ഴി​യി​ല്ല.

യാ​ത്രാ ചെ​ല​വ് എ​ങ്ങ​നെ​യെ​ങ്കി​ലും ത​ര​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് നി​ല​വി​ൽ വി​മാ​ന ടി​ക്ക​റ്റും ല​ഭ്യ​വു​മ​ല്ല. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക വി​മാ​ന സേ​വ​നം ത​ര​പ്പെ​ടു​ത്തി ബ​ഹ്​​റൈ​നി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ വി​സ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് മു​മ്പ്​ സൗ​ദി​യി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റും ഇ​ന്ത്യ​ൻ എം​ബ​സി​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം.ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​റി​നും ദ​മ്മാം ന​വോ​ദ​യ നി​വേ​ദ​നം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainIndian EmbassySaudi migrants
News Summary - Saudi migrants stranded in Bahrain You need JavaScript enabled to view it
Next Story