Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകത്തിലെ ഏറ്റവും വലിയ...

ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സമ്മേളനം; ഗിന്നസ് റെക്കോഡ് തിളക്കത്തിൽ സൗദി മീഡിയ ഫോറം

text_fields
bookmark_border
ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സമ്മേളനം; ഗിന്നസ് റെക്കോഡ് തിളക്കത്തിൽ സൗദി മീഡിയ ഫോറം
cancel
camera_alt

സൗദി മീഡിയ ഫോറം സംഘാടകർ ഗിന്നസ് വേൾഡ് റെക്കോഡ്​ സർട്ടിഫിക്കറ്റ്​ സ്വീകരിക്കുന്നു

Listen to this Article

റിയാദ്: ആഗോള മാധ്യമ ഭൂപടത്തിൽ സൗദി അറേബ്യയുടെ കരുത്ത് വിളംബരം ചെയ്തുകൊണ്ട് അഞ്ചാമത് സൗദി മീഡിയ ഫോറം ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സമ്മേളനം എന്ന ബഹുമതി സ്വന്തമാക്കിയാണ് 2026-ലെ ഫോറം സമാപിച്ചത്. ആഗോളതലത്തിലും പ്രാദേശികമായും മാധ്യമരംഗത്ത് സൗദി കൈവരിച്ചുകൊണ്ടിരിക്കുന്ന അസാമാന്യ വളർച്ചയുടെ അടയാളപ്പെടുത്തലായി ഈ നേട്ടം മാറി.

ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ, നയരൂപീകരണ വിദഗ്ധർ എന്നിവരുടെ വൻ പങ്കാളിത്തം, വിവിധ രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം പ്രമുഖ പ്രഭാഷകർ ഫോറത്തി​ന്റെ ഭാഗമായത്​ തുടങ്ങിയ പ്രത്യേകതകളാണ്​ ​​ഗിന്നസ്​ ​റെക്കോഡിലേക്ക്​ സമ്മേളനത്തെ ഉയർത്തിയത്​. സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്ന ഈ വിജയം, രാജ്യത്തെ ഒരു ആഗോള മാധ്യമ ഹബ്ബായി ഉയർത്തുന്നു.

ലോകമെമ്പാടുമുള്ള മാധ്യമ നേതാക്കളെയും സർഗാത്മക പ്രതിഭകളെയും ഒരേ വേദിയിൽ കൊണ്ടുവരാനുള്ള സൗദിയുടെ കഴിവിനുള്ള അന്താരാഷ്​ട്ര അംഗീകാരമാണിതെന്ന്​ സംഘാടകർ പറഞ്ഞു. റിയാദിൽ ബുധനാഴ്ച സമാപിച്ച അഞ്ചാമത് പതിപ്പ്, മാധ്യമ വ്യവസായത്തിലെ ആധുനിക പ്രവണതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിൽ വലിയ വിജയം കണ്ടു. ലോകശ്രദ്ധ ആകർഷിക്കുന്ന വൻകിട പരിപാടികൾ സംഘടിപ്പിക്കുന്നതിലുള്ള സൗദി അറേബ്യയുടെ ആധിപത്യം ഉറപ്പിക്കുന്നതാണ് ഈ ഗിന്നസ് റെക്കോഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guinness World Recordmedia conferenceSaudi Media Forum
News Summary - Saudi Media Forum shines in Guinness World Records
Next Story