സൗദി മാരത്തൺ: മലയാളിക്ക് അഭിമാനമായി ഷാന ജബിൻ
text_fieldsഹാഫ് മാരത്തണിൽ ഷാന ജബിൻ ഭർത്താവ് ആദിലിനൊപ്പം
ദമ്മാം: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി അരങ്ങേറിയ അന്താരാഷ്ട്ര ഹാഫ് മാരത്തണിൽ ഏക മലയാളി സ്ത്രീസാന്നിധ്യമായി മലപ്പുറത്തുകാരി ഷാന ജബിനും. ജിദ്ദയിൽ പഠിച്ചുവളർന്ന ഷാന ഭർത്താവിനൊപ്പം ഇപ്പോൾ ദമ്മാമിലാണ് താമസം. ടീം 777 സൈക്കിൾ ക്ലബ് അംഗവും റണ്ണറുമായ ഭർത്താവ് ആദിൽ ഹുൈസനോടൊപ്പമാണ് ഷാന ഇൗ അസുലഭാവസരത്തിൽ പങ്കാളിയായത്.
ഉൗർജസ്വലമായ ജീവിതരീതികൾ പിന്തുടരണമെന്നാഗ്രഹിക്കുന്നവരാണ് ഷാനയും ആദിലും. ആദിൽ ടീം 777 െൻറ ഭാഗമായി ൈസക്കിളിങ്ങിന് പോകുേമ്പാൾ ഷാന കോർണിഷികളിലൂടെ കിലോമീറ്ററുകൾ നടന്ന് ഒപ്പം കൂടി. ഇൗ ആവേശം കണ്ടതോടെ റണ്ണിങ് പ്രാക്ടിസ് ചെയ്യാൻ ആദിൽ തന്നെയാണ് നിർദേശിച്ചത്. അേതാടെ ഇരുവരും ദിവസവും മുടങ്ങാതെ ഒാട്ടം തുടർന്നു. അപ്പോഴാണ് സ്പോർട്സ് അതോറിറ്റി സൗദിയിൽ ആദ്യ ഹാഫ് മാരത്തൺ മത്സരം സംഘടിപ്പിക്കുന്ന വിവരമറിയുന്നത്.
21 കിലോമീറ്റർ കാര്യമായ വെല്ലുവിളിയായി തോന്നിയെങ്കിലും പോരാടാൻ തന്നെ തീരുമാനിച്ചു. 'ജീവിതത്തിൽ അടയാളപ്പെടുത്താൻ നമുക്ക് എന്തെങ്കിലുമൊക്കെ വേണ്ടേ' എന്നായിരുന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചവരോടുള്ള മറുചോദ്യം. ഷാന ജബിെൻറ ഇച്ഛാശക്തി ഫലവും കണ്ടു. 600ലധികം ആളുകൾ ഒന്നിച്ചോടിയ മാരത്തണിൽ 115ാം സ്ഥാനത്ത് ഷാന ജബിൻ ഒാടിയെത്തി. സൗദി സ്പോർട്സ് അതോറിറ്റിയുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചതെന്ന് ഷാന 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
15 രാജ്യങ്ങളിൽ നിന്നുള്ള ദേശീയ താരങ്ങൾ സഹിതം പെങ്കടുത്ത ഹാഫ് മാരത്തണിൽ 17 ഇന്ത്യക്കാരാണ് ഭാഗമായത്. ഇതിൽ ഒമ്പതുപേർ മലയാളികളായിരുന്നു. അതിലെ ഏക ഇന്ത്യൻ വനിത സാന്നിധ്യമായിരുന്നു ഷാന. ഇതൊരു അപൂർവ നേട്ടമായി കാണുന്നതായി ഷാന പറഞ്ഞു. താൻ ജനിച്ചുവളർന്ന മണ്ണാണിത്. തന്നെ പോറ്റിവളർത്തിയ ഇൗ നാടിനോടുള്ള െഎക്യദാർഢ്യമായി ഇൗ നേട്ടത്തെ കാണുന്നു. ടീം 777 സൈക്കിൾ ഗ്രൂപ്പിലെ ഏഴുപേരാണ് അന്താരാഷ്ട്ര ഹാഫ് മാരത്തണിൽ പങ്കാളികളായത്.
നാലു മാസത്തിനു മുമ്പുതന്നെ സൗദി സ്പോർട്സ് അതോറിറ്റി നവംബർ 27ന് നടക്കുന്ന മാരത്തൺ മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അധികം താമസിയാതെതന്നെ അതിെൻറ നിയമക്രമങ്ങൾക്കനുസരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ഷാന പറഞ്ഞു.
ഭർത്താവ് ആദിലും സുഹൃത്തുക്കളായ ടീം 777 സൈക്കിൾ ഗ്രൂപ്പിലെ അംഗങ്ങളും തന്ന പിന്തുണയാണ് ഇൗ നേട്ടത്തിലെത്തിച്ചത്. വനിതകളുടെ ൈസക്കിൾ ഗ്രൂപ് രൂപവത്കരിച്ച് ഇൗ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ ൈകവരിക്കാനുള്ള ഒരുക്കത്തിലാണ് ഷാന. ഫിസിക്സിൽ ബിരുദം നേടിയ ഷാന ഇനി ജോലിക്കൊപ്പം ഇത്തരം പ്രകടനങ്ങളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

