വായന ദിനാചരണം ‘ചിദംബര സ്മരണ’ അവതരിപ്പിച്ച് സൗദി മലയാളി സമാജം
text_fieldsസൗദി മലയാളി സമാജം അവതരിപ്പിച്ച പുസ്തകാവതരണത്തിൽ സാജിദ് ആറാട്ടുപുഴ ‘ചിദംബര സ്മരണ’ അവതരിപ്പിക്കുന്നു
ദമ്മാം: സൗദി മലയാളി സമാജം വായന ദിനാചരണവും ‘സാഹിതീയം’ പുസ്തകാവതരണവും സംഘടിപ്പിച്ചു. തറവാട് റസ്റ്റാറൻറ് ഹാളിൽ നടന്ന പരിപാടിയിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആത്മാംശമുള്ള ഓർമക്കുറിപ്പുകളായ ‘ചിദംബര സ്മരണ’ എന്ന പുസ്തകത്തിെൻറ വായനാനുഭവം അവതരിപ്പിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴയാണ് പുസ്തകം അവതരിപ്പിച്ചത്. ചുള്ളിക്കാടിെൻറ ജീവിതത്തിലെ, ഹൃദയത്തെ പൊള്ളിക്കുന്ന ഓർമകളുടെയും തീക്ഷ്ണമായ അനുഭവങ്ങളുടെയും സമാഹാരമാണ് പുസ്തകമെന്ന് സാജിദ് പറഞ്ഞു.
സമാജം രക്ഷധികാരി ജേക്കബ് ഉതുപ്പ് അധ്യക്ഷതവഹിച്ചു. സമാജം ദേശീയ പ്രസിഡൻറും എഴുത്തുകാരനുമായ മാലിക് മഖ്ബൂൽ പുസ്തകചർച്ച നയിച്ചു. ഡോ. മഹമ്മൂദ് മൂത്തേടത്ത്, പ്രദീപ് കൊട്ടിയം, പി.ടി. അലവി, ലതിക പ്രസാദ്, സെയ്യിദ് ഹമദാനി, സമദ് റഹ്മാൻ കൂടല്ലൂർ, ജയൻ ജോസഫ്, ബിനു കുഞ്ഞ്, അസ്ഹർ, ഷനീബ് അബൂബക്കർ, നജ്മുസമാൻ എന്നിവർ പുസ്തകചർച്ചയിൽ പങ്കെടുത്തു.
ശാസ്ത്രരംഗത്ത് ഉന്നതപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ആർദ്രാ ഉണ്ണിക്ക് ചടങ്ങിൽ സമാജത്തിെൻറ ഉപഹാരവും യാത്രയയപ്പും നൽകി. സമാജം വൈസ് പ്രസിഡൻറ് ലീന ഉണ്ണിക്കൃഷ്ണൻ - ഉണ്ണിക്കൃഷ്ണൻ ദമ്പതികളുടെ മകളാണ് ആർദ്ര. ബഹ്റൈൻ ഈദ് ബാഡ്മിൻറൺ ടൂർണമെൻറിൽ സൗദി അറേബ്യയെ പ്രതിനിധാനംചെയ്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സമാജം നിർവാഹക സമിതിയംഗം ഹുസൈൻ ചെമ്പോലിൽ, എഡ്വിൻ ലാൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട ‘റിഡെമെൻഷ്യ’ ഇംഗ്ലീഷ് കവിതസമാഹാരം എഴുതിയ ദുവാ നജം എന്ന സ്കൂൾ വിദ്യാർഥിനിയായ എഴുത്തുകാരിയേയും ചടങ്ങിൽ അഭിനന്ദിച്ചു. സമാജം അംഗം നജുമുസമാെൻറ മകളാണ് ദുവാ. സമാജം ഭാരവാഹികളായ ആസിഫ് താനൂർ, ഫബിന നജ്മുസമാൻ, ലീനാ ഉണ്ണിക്കൃഷ്ണൻ, ബൈജു കുട്ടനാട്, ഷാജു അഞ്ചേരി, റഊഫ് ചാവക്കാട്, ബൈജു രാജ്, ഹമീദ് കാണിച്ചാട്ടിൽ, വിനോദ് കുഞ്ഞ്, ബൈജു രാജ് ഉണ്ണിക്കൃഷ്ണൻ, നിഖിൽ മുരളീധരൻ എന്നിവർ നേതൃത്വം നൽകി. ഡോ. സിന്ധു ബിനു സ്വാഗതവും മുരളീധരൻ നായർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

