സൗഹൃദ സംഗമം സൗദി മലയാളി സമാജം
text_fieldsസൗദി മലയാളി സമാജം ഒരുക്കിയ സൗഹൃദ സംഗമത്തിൽ ഒത്തുചേർന്നവർ
ദമ്മാം: കഥയും കവിതയും വായനയും എഴുത്തും പുസ്തകങ്ങളുമൊക്കെയായി സർഗാത്മക കൂടിച്ചേരലൊരുക്കി സൗദി മലയാളി സമാജം. നിലവിലുള്ളവരും പുതുതായി ചേർന്നവരുമായ അംഗങ്ങൾ ‘സൗഹൃദസംഗമത്തി’ൽ ഒത്തുചേർന്നു. ഔപചാരികതയുടെ അലങ്കാരങ്ങളില്ലാതെ, മുഖാമുഖമിരുന്ന്, പരസ്പരം പരിചയപ്പെടാനും എഴുത്തിലും വായനയിലും സാഹിത്യത്തിലുമെല്ലാമുള്ള അഭിരുചികളെയും കഴിവുകളെയും കുറിച്ച് തുറന്നുസംസാരിക്കാനും സാധിച്ചത് എല്ലാവരിലും സന്തോഷം നിറച്ചു.
കഥ, കവിത, നോവൽ, ചെറുകഥ, നാടകം, ചിത്രരചന, ഗാനരചന എന്നിങ്ങനെ എഴുത്തിന്റെ വിവിധ മേഖലകളിലും അഭിനയമുൾപ്പെടെയുള്ള കലാരംഗത്തും പ്രതിഭ തെളിയിച്ചവരും താൽപര്യമുള്ളവരുമാണ് സൗഹൃദസംഗമത്തിൽ ഒത്തുചേർന്നത്. ആതിര കൃഷ്ണൻ എന്ന യുവകവിയുടെ ‘ഒറ്റ ചിറക്’ എന്ന കവിതസമാഹാരം മാലിക് മഖ്ബൂലും സാജിദ് ആറാട്ടുപുഴയും ചേർന്ന് പ്രകാശനം ചെയ്തു. ജോയ് തോമസ്, ബിനു കുഞ്ഞ്, തനുജ ഇബ്രാഹിം, മാത്തുക്കുട്ടി പള്ളിപ്പാട്, മുഷാൽ തഞ്ചേരി, അസ്ഹർ, ചൈതന്യ ഷിനോജ് എന്നിവർ കവിതകളും കല്യാണി ബിനു നാടകഗാനവും അവതരിപ്പിച്ചു.
ബിനു കുഞ്ഞ് ആലപിച്ച നാടൻ പാട്ടിനൊപ്പം സദസ്സൊന്നാകെ ഒന്നുചേർന്ന് പാടിയത് ഏവർക്കും ആവേശമായി.സമാജം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ ആമുഖ പ്രഭാഷണം നിർവഹിച്ചു. സമാജം നാഷനൽ പ്രസിഡൻറ് മാലിക് മഖ്ബൂൽ വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശയങ്ങളും പദ്ധതികളും വിശദീകരിച്ചു.
ജേക്കബ് ഉതുപ്പ്, മുരളീധരൻ, ആസിഫ് താനൂർ, ഫബിന നജ്മുസമാൻ, ലീന ഉണ്ണികൃഷ്ണൻ, നജ്മുസമാൻ, മുഷാൽ തഞ്ചേരി, ബിനു പുരുഷോത്തമൻ, വിനോദ് കുഞ്ഞ്, ഹുസ്ന ആസിഫ്, ബൈജു കുട്ടനാട്, ഷാജു അഞ്ചേരി, നിഖിൽ മുരളീധരൻ, ഉണ്ണികൃഷ്ണൻ, അസ്ഹർ എന്നിവർ നേതൃത്വം നൽകി. എഴുത്തുകാരായ സോഫിയ ഷാജഹാൻ, അഡ്വ. ശഹ്ന, സമദ് റഹ്മാൻ, നവാസ്, കമറുദ്ദീൻ, ആർദ്ര ഉണ്ണി, ഷീബ മജീദ്, ഹഫ്സ പാലത്തിങ്കൽ, രസന ഷമീർ, സജിത്ത്, അഖിൽ, നിയാസ് കുനിയിൽ, ശ്രീജിത്ത്, നജ്മുസമാൻ, ഫസീല, ഹസ്സൻ, സജ്ന ഷക്കീർ എന്നിവരടക്കം നിരവധിപേർ സൗഹൃദസംഗമത്തിൽ സംസാരിച്ചു. നർത്തകി വിസ്മയ സജീഷ് സമാജം അവതരണഗാനത്തിന് നൃത്താവിഷ്ക്കാരമേകി. ദമ്മാം തറവാട് റസ്റ്റോറൻറ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

