'സൗദി മലയാളി ലിറ്റററി ഫെസ്റ്റിവൽ' ഇന്നും നാളെയുമായി ദമ്മാമിൽ
text_fieldsപോൾ സക്കറിയ, പെരുമാൾ മുരുകൻ, ആർ. രാജശ്രീ, അഖിൽ ധർമജൻ, റഹ്മാൻ കിടങ്ങയം, സജി മാർക്കോസ്, ഷെമി,
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന 'സൗദി മലയാളം ലിറ്റററി ഫെസ്റ്റ്' ഇന്നും (വ്യാഴം) നാളെയുമായി ദമ്മാമിൽ നടക്കും. മലയാള സാഹിത്യകാരൻ ഡോ. പോൾ സക്കറിയ, തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ, പ്രശസ്ത സാഹിത്യകാരൻമാരായ റഹ്മാൻ കിടങ്ങയം, അഖിൽ പി ധർമജൻ, ആർ. രാജശ്രീ, ഷെമി, സജി മാർക്കോസ്, ജലീലിയോ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ഇവർക്ക് പുറമെ, ജി.സി.സിയിൽ നിന്നുള്ള എഴുത്തുകാരായ മുസാഫിർ, ജോസഫ് അതിരുങ്കൽ, സബീന എം സാലി, പി.എ.എം ഹാരിസ്, മൻസൂർ പള്ളൂർ, സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂൽ, സോഫിയ ഷാജഹാൻ, വഹീദ് സമാൻ, അരുവി മോങ്ങം, നിഖില സമീർ, സുബൈദ കോമ്പിൽ, സിമി സീതി, ഖമർ ബാനു, ജേക്കബ് ഉതുപ്, ഷനീബ് അബൂബക്കർ, മുഷാൽ തഞ്ചേരി, അഡ്വ. ആർ ഷാഹിന, ലതിക അങ്ങേപാട്ട്, ഷബ്ന നജീബ്, സെയ്ദ് ഹമദാനി, ജയ് എൻ.കെ, മാത്തുക്കുട്ടി പള്ളിപ്പാട്, സമദ് റഹ്മാൻ കുടലൂർ, ആതിര കൃഷ്ണൻ തുടങ്ങി 40 ഓളം എഴുത്തുകാരും സാഹിത്യപ്രവർത്തകരും ഫെസ്റ്റിൽ പങ്കെടുക്കും. 'നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങൾ' എന്ന തലക്കെട്ടിലാണ് രണ്ടു ദിവസത്തെ ലിറ്റററി ഫെസ്റ്റ് നടക്കുന്നത്. സൗദി അറേബ്യയിൽ ഇതാദ്യമായാണ് ഒരു മലയാളി സംഘടന സാഹിത്യ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
സാഹിത്യ സംവാദങ്ങൾ, ശിൽപശാലകൾ, ചിത്രപ്രദർശനം, പുസ്തകപ്രകാശനം, തനതു നാടൻ കല പ്രകടനങ്ങൾ, കവിയരങ്ങ് എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. 10 വർഷമായി സൗദിയുടെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സൗദി മലയാളി സമാജം ദമ്മാം ചാപ്റ്ററാണ് ഫെസ്റ്റിന്റെ സംഘാടകർ. സൗദി അറേബ്യയുടെ സാഹിത്യ ഭൂപടത്തിൽ ഏറ്റവും തിളക്കമാർന്ന ഒരു നാഴികക്കല്ലായി മാറുന്ന വിധത്തിൽ ഏറ്റവും ചിട്ടയോടെയും, ജനപങ്കാളിത്തതോടെയുമാവും സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ഓർഗനൈസിങ് സെക്രട്ടറി ഷനീബ് അബൂബക്കർ, ട്രഷറർ ഫെബിന സമാൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

