‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’; ഷിബു ചക്രവർത്തിയോടൊപ്പം ഓർമകൾ പങ്കുവെച്ച് സൗദി മലയാളി സമാജം
text_fieldsവായനാവാരത്തോടനുബന്ധിച്ച് സൗദി മലയാളി സമാജം ഗാനരചയിതാവും, തിരക്കഥാ കൃത്തുമായ ഷിബു ചക്രവർത്തിയോടൊപ്പം സംഘടിപ്പിച്ച ‘പിച്ചകപ്പൂങ്കവുകൾക്കുമപ്പുറം’ പരിപാടി
ദമ്മാം: വായനാവാരത്തോടനുബന്ധിച്ച് സൗദി മലയാളി സമാജം പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയെ പങ്കെടുപ്പിച്ചു കൊണ്ട് ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’ എന്ന പേരിൽ സവിശേഷമായൊരു പരിപാടി സംഘടിപ്പിച്ചു. റോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് പാട്ടുകളും അനുഭവങ്ങളും പങ്കുവെക്കലുകളാൽ സദസ്സിന് തികച്ചും ഹൃദ്യമായൊരു അനുഭവമായി മാറി.
തെൻറ ബാല്യകാല ഓർമകൾ, ഗാനരചനാ രംഗത്തേക്കുള്ള തുടക്കം, പാട്ടെഴുത്തു വഴികളിൽ ഉണ്ടായ സന്തോഷങ്ങൾ, നേരിട്ട പ്രതിസന്ധികൾ, മുന്നോട്ടുള്ള യാത്രയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയ്ക്കൊപ്പം പഴയകാലത്തെയും പുതുതലമുറയിലെയും ഗാനങ്ങളെക്കുറിച്ചുള്ള തെൻറ കാഴ്ചപ്പാടുകളും ഷിബു ചക്രവർത്തി ലളിതസുന്ദരമായി സദസ്യരുമായി പങ്കുവെച്ചു. തന്റെ തൂലികയിൽ പിറന്ന ഓരോ ഗാനങ്ങളുടെയും പിറവിയെക്കുറിച്ചും അതിന് നിദാനമായ സാഹചര്യങ്ങളെക്കുറിച്ചും സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം പാടിയും പറഞ്ഞും മറുപടി നൽകിയത് ഏറെ കൗതുകമുണർത്തി. കൂടാതെ, ഒരു തിരക്കഥാകൃത്തെന്ന നിലയിൽ താൻ എഴുതിയ ചിത്രങ്ങളുടെ തിരശ്ശീലക്ക് പിന്നിലെ എഴുത്തനുഭവങ്ങളും, എഴുത്തിെൻറ പുതുകാല സാധ്യതകളും അദ്ദേഹം സദസ്സുമായി സംവദിക്കുകയുണ്ടായി. ഗൗരി നന്ദ ചടങ്ങിൽ കവിത ആലപിച്ചു.
സമാജം നിർവാഹക സമിതി അംഗവും കലാസംവിധായകനുമായ വിനോദ് കുഞ്ഞ് വരച്ച് സമ്മാനിച്ച ഷിബു ചക്രവർത്തിയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മുഷാൽ തഞ്ചേരി മോഡറേറ്റർ ആയി പരിപാടി നിയന്ത്രിച്ചു. സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂൽ, ഡോ. സിന്ധു ബിനു, ഷനീബ് അബൂബക്കർ, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ, ഫെബിന നജ്മുസമാൻ, ലീന ഉണ്ണികൃഷ്ണൻ, നജ്മുസ്മാൻ, ഹുസൈൻ ചമ്പോളിൽ, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, ഹമീദ് കാണിച്ചാട്ടിൽ, നിഖിൽ മുരളി, ഹുസ്നാ ആസിഫ്, സരള ജേക്കബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുരളി ഊട്ടുകളം, സോഫിയ ഷാജഹാൻ, ഡോ. അമിത ബഷീർ, സയ്ദ് ഹമദാനി, സജിത് രാമകൃഷ്ണൻ, ഷിനോജ്, ബിജു പൂതക്കുളം, ജോയ് തോമസ്, മഞ്ജുഷ ലജിത്ത്, ഗായത്രി ബിജു, ഹഫ്സ പാലത്തിങ്കൽ, ചൈതന്യ ഷിനോജ്, ശ്രീജിത്ത്, മുഹമ്മദ് നജീബ്, നൗഷാദ് മുത്തലിഫ്, രമാ മുരളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

