ഒ.എൻ.വി യെ അനുസ്മരിച്ച് സൗദി മലയാളി സമാജം
text_fieldsസൗദി മലയാളി സമാജം പരിപാടിയിൽ ഡോ. സിന്ധു ബിനു
ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ ഒ.എൻ.വി. കുറുപ്പ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. പി.ടി. അലവി ഉദ്ഘാടനം ചെയ്തു. ഡോ. സിന്ധു ബിനു അനുസ്മരണ പ്രഭാഷണം നടത്തി.
അനിതര സാധാരണമായ രചനാവൈഭവം കൊണ്ട് മലയാളത്തെ ഭാവസാന്ദ്രമാക്കിയ കവിതകളും കുളിർമഴ പൊഴിക്കുന്ന അവിസ്മരണീയ ഗാനങ്ങളും സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു ഒ.എൻ.വി എന്ന് അവർ അനുസ്മരിച്ചു.
മലയാള കവിതയെയും സിനിമാഗാനങ്ങളെയും ജനകീയമാക്കിയ മറ്റൊരു കവിയില്ലെന്ന് അഭിപ്രായപ്പെട്ടു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ആബിദ് അടിവാരം, ഷാജി മതിലകം, ഷബീർ ചാത്തമംഗലം, മാലിക് മഖ്ബൂൽ, ഷബ്ന നജീബ്, അനിൽ റഹീമ, മുസ്തഫ കണ്ണൂർ, ലുഖ്മാൻ വിളത്തൂർ, നജ്മുസ്മാൻ നിലമ്പൂർ എന്നിവർ സംസാരിച്ചു.മുരളീധരൻ, ഫെബിനാ നജ്മുസമാൻ, ഹുസൈൻ ചമ്പോളിൽ, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, സഹീർ മജ്ദാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റഊഫ് ചാവക്കാട് അവതാരകനായി.ലീനാ ഉണ്ണികൃഷ്ണൻ സ്വാഗതവും നജ്മുസ്മാൻ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

