Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​തി​ഹാ​സ​കാ​ര​ന്...

ഇ​തി​ഹാ​സ​കാ​ര​ന് പ്ര​ണാ​മം; ഒ.​വി. വി​ജ​യ​ൻ സ്മ​ര​ണ പു​തു​ക്കി സൗ​ദി മ​ല​യാ​ളി സ​മാ​ജം

text_fields
bookmark_border
ഇ​തി​ഹാ​സ​കാ​ര​ന് പ്ര​ണാ​മം; ഒ.​വി. വി​ജ​യ​ൻ സ്മ​ര​ണ പു​തു​ക്കി സൗ​ദി മ​ല​യാ​ളി സ​മാ​ജം
cancel
camera_alt

സൗ​ദി മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പി.​എ.​എം ഹാ​രി​സ് ഒ.​വി. വി​ജ​യ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ദ​മ്മാം: സൗ​ദി മ​ല​യാ​ളി സ​മാ​ജം ദ​മ്മാം ചാ​പ്റ്റ​ർ ഒ.​വി. വി​ജ​യ​ൻ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പി.​എ.​എം. ഹാ​രി​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ത​സ്രാ​ക്കി​െൻറ മ​ണ്ണി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഒ.​വി. വി​ജ​യ​ൻ എ​ന്ന മ​ഹാ​പ്ര​തി​ഭ​യു​ടെ ഓ​ർ​മ​ക​ളെ ഒ​രു കാ​ൻ​വാ​സി​ലെ​ന്ന​പോ​ലെ മ​നോ​ഹ​ര​മാ​യി വ​ര​ച്ചു​കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹം സാ​ഹി​ത്യ ഇ​തി​ഹാ​സ​ത്തെ അ​നു​സ്മ​രി​ച്ച​ത്. 1970-ക​ളി​ൽ ത​െൻറ ആ​ദ്യ നോ​വ​ലാ​യ ‘ഖ​സാ​ക്കി​െൻറ ഇ​തി​ഹാ​സ’​ത്തി​ലൂ​ടെ മ​ല​യാ​ള നോ​വ​ൽ സാ​ഹി​ത്യ​ത്തി​ൽ വേ​റി​ട്ടൊ​രു വ​ഴി തു​റ​ന്ന ഒ.​വി. വി​ജ​യ​ൻ, കാ​ല​ത്തി​ന് മാ​യ്ക്കാ​ൻ ക​ഴി​യാ​ത്ത അ​നേ​കം ക​ഥ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും മ​ല​യാ​ള​ത്തി​ന് സ​മ്മാ​നി​ച്ചു​വെ​ന്ന് പി.​എ.​എം. ഹാ​രി​സ് പ​റ​ഞ്ഞു. ത​ത്ത്വ​ചി​ന്ത​യും സാ​മൂ​ഹി​ക വി​മ​ർ​ശ​ന​വും ഇ​ഴ​ചേ​ർ​ന്ന ര​ച​ന​ക​ളി​ലൂ​ടെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വ​ചി​ച്ച അ​സാ​മാ​ന്യ പ്ര​തി​ഭ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ത്ത​മാ​ന​കാ​ല അ​ധി​കാ​ര-​ഭ​ര​ണ​കൂ​ട ച​ല​ന​ങ്ങ​ളെ തി​ള​യ്ക്കു​ന്ന ഭാ​ഷ​യി​ൽ വി​ചാ​ര​ണ ചെ​യ്ത​പ്പോ​ഴും, ശാ​ന്ത​വും സൗ​മ്യ​വു​മാ​യ ശൈ​ലി​യി​ലൂ​ടെ മ​റ്റു ര​ച​ന​ക​ളെ അ​ദ്ദേ​ഹം വേ​റി​ട്ടു​നി​ർ​ത്തി. മ​നു​ഷ്യ​മ​ന​സ്സു​ക​ളി​ലേ​ക്കും സ​മൂ​ഹ​ത്തി​ലേ​ക്കും ഒ​രേ​പോ​ലെ തി​രി​ച്ചു​വെ​ച്ച ക​ണ്ണാ​ടി​യാ​യി​രു​ന്നു വി​ജ​യ​നും അ​ദ്ദേ​ഹ​ത്തി​െൻറ കൃ​തി​ക​ളും. മാ​ലി​ക് മ​ഖ്ബൂ​ൽ, ഇ.​കെ. സ​ലിം, ഡോ. ​ടെ​സ്സി റോ​ണി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. സു​നി​ൽ മു​ഹ​മ്മ​ദ്, സോ​ഫി​യ ഷാ​ജ​ഹാ​ൻ, പി.​ടി. അ​ല​വി, മാ​ത്തു​ക്കു​ട്ടി പ​ള്ളി​പ്പാ​ട്, സു​ബൈ​ർ പു​ല്ലാ​ളൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ മു​ര​ളീ​ധ​ര​ൻ, ആ​സി​ഫ് താ​നൂ​ർ, ഫെ​ബി​നാ ന​ജ്മു​സ​മാ​ൻ, റ​ഹൂ​ഫ് ചാ​വ​ക്കാ​ട്, ലീ​നാ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ബി​നു കു​ഞ്ഞ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹു​സൈ​ൻ ച​മ്പോ​ളി​ൽ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി​രു​ന്നു. ഡോ. ​സി​ന്ധു ബി​നു സ്വാ​ഗ​ത​വും ഷ​നീ​ബ് അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Saudi Malayali community pays tribute to historian; O.V. Vijayan memorial service
Next Story