Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി മലയാളി സമാജം...

സൗദി മലയാളി സമാജം ഇഫ്താർ സംഗമവും ലോക മാതൃഭാഷാ ദിനവും ആഘോഷിച്ചു

text_fields
bookmark_border
സൗദി മലയാളി സമാജം ഇഫ്താർ സംഗമവും ലോക മാതൃഭാഷാ ദിനവും ആഘോഷിച്ചു
cancel
camera_alt

സൗദി മലയാളി സമാജം സംഘടിപ്പിച്ച ഇഫ്താർ സംഗമം

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡൻ റെസ്​റ്റോറൻറിൽ നടന്ന ചടങ്ങിൽ സമൂഹത്തി​െൻറ നാനാതുറകളിൽ നിന്നുള്ള നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. ആത്മീയ സമൃദ്ധിയുടെയും സാമൂഹിക സഹവർത്തിത്വത്തി​െൻറയും സന്ദേശം വിളിച്ചോതിയ സംഗമം സഹനത്തി​െൻറയും കാരുണ്യത്തി​െൻറയും പരസ്പര വിശ്വാസത്തി​െൻറയും പ്രാധാന്യം ഓർമിപ്പിച്ചു.

സമൂഹത്തിൽ സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് റമദാൻ സന്ദേശം നൽകിയ സാജിദ് ആറാട്ടുപുഴ പറഞ്ഞു. തുടർന്ന് മാലിക് മഖ്ബൂൽ ലോക മാതൃഭാഷാ ദിന സന്ദേശം പങ്കുവെച്ചു.

പി.എ.എം. ഹാരിസ്, കെ.എം. ബഷീർ, പ്രദീപ് പൂത്തട്ട, സി. അബ്​ദുൽ ഹമീദ്, ഇ.കെ. സലിം, രഞ്ജിത്ത് വടകര, നൗഫൽ പാലക്കോടത്ത്, അബ്​ദുൽ ഖാദർ വാണിയമ്പലം, ഷാജി മതിലകം, മുരളി ഊട്ടുകളം, ഡോ. ടെസ്സി റോണി, സോഫിയാ ഷാജഹാൻ, റഹ്‌മാൻ കാരയാട്, അബ്​ദുൽ മജീദ് കൊടുവള്ളി, പി.ടി. അലവി, സൈനു കുമളി, നൗഷാദ് ഇരിക്കൂർ, സുബൈർ ഉദിനൂർ, പി.വി. സലീം, പ്രവീൺ വല്ലത്ത്, ബിജു പൂതക്കുളം, മഞ്ജു മണിക്കുട്ടൻ, അഷ്‌റഫ്‌ നൈതല്ലൂർ, ഡോ. അജി വർഗീസ്, ഷബ്‌ന നജീബ്, അഷ്‌റഫ്‌ ആലുവ, നജീം ബഷീർ തുടങ്ങിയവർ സംഗമത്തിൽ സന്നിഹിതരായിരുന്നു.

സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ, ഫബിന നജ്മുസ്‍മാൻ, ലീനാ ഉണ്ണികൃഷ്ണൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസമാൻ, മുഷാൽ തഞ്ചേരി, റഹൂഫ് ചാവക്കാട്, നസീർ പുന്നപ്ര, വിനോദ് കുഞ്ഞ്, ഷാജു അഞ്ചേരി, ഹമീദ് കണിച്ചാട്ടിൽ, സഹീർ മജ്ദാൽ, ഉണ്ണികൃഷ്ണൻ, ഹുസ്നാ ആസിഫ്, നിഖിൽ, സരളാ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതവും ഓർഗനൈസിങ്​ സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebratesSaudi ArabiaIftar gatheringMalayali community
News Summary - Saudi Malayali community celebrates Iftar gathering and International Mother Language Day
Next Story