സൗദി ലുലുവിൽ അവധിക്കാല-ലോകകപ്പ് ഡീലുകൾക്ക് തുടക്കമായി
text_fieldsറിയാദ്: വേനൽക്കാല ഷോപ്പിങ് ആവേശവും ഫുട്ബാൾ ലോകകപ്പ് ലഹരിയും ഒന്നിപ്പിച്ചു കൊണ്ട് സൗദി അറേബ്യയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഈ സീസണിലെ ഏറ്റവും വലിയ പ്രൊമോഷനുകൾക്ക് തുടക്കമായി. ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന 21 ദിവസത്തെ അൺലിമിറ്റഡ് ഷോപ്പിങ് ഓഫറിലൂടെ 70 ശതമാനം വരെയുള്ള വൻ വിലക്കുറവാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഗ്രോസറി മുതൽ സ്മാർട്ട് ഗാഡ്‌ജെറ്റുകൾ വരെയുള്ള എല്ലാ കാറ്റഗറികളിലും നിത്യോപയോഗ സാധനങ്ങളും പ്രീമിയം ഉൽപ്പന്നങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ ഇക്കാലയളവിൽ അവസരമുണ്ടാകും.
അരി, പഴം-പച്ചക്കറികൾ, ചോക്ലേറ്റുകൾ, ബിസ്‌ക്കറ്റുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ‘എത്നിക് ചോയ്‌സ്’ വിഭാഗത്തിലെ ഡയറി ഉൽപ്പന്നങ്ങൾ, ഫിലിപ്പീൻസിെൻറ തനത് വിഭവങ്ങളടങ്ങുന്ന ‘പിനോയ്’ വിഭാഗം, പ്രാദേശിക ചീസുകളും ജ്യൂസുകളും മസാലകളും ഉൾപ്പെടുന്ന ‘ടേസ്റ്റ് ഓഫ് അറേബ്യ’ പ്രമോഷൻ എന്നിവയും ഈ ഓഫറിെൻറ ഭാഗമാണ്.
കൂടാതെ, ‘ഫ്രഷ് പിക്സ്’ പച്ചക്കറികൾ, പൗൾട്രി ഡീലുകൾ, ‘മീറ്റ് മാർക്കറ്റിലെ’ പ്രീമിയം മാംസവിഭവങ്ങൾ, ‘ഫിഷ്‌റ്റിവലിലെ’ സീഫുഡ് ഉൽപ്പന്നങ്ങൾ എന്നിവയും കുറഞ്ഞ വിലയിൽ ലഭ്യമാണ്.
ഗ്രോസറിക്ക് പുറമെ വസ്ത്രങ്ങൾ, ചെരിപ്പുകൾ, ലഗേജുകൾ, ബാക്ക്‌പാക്കുകൾ, ഹോം ഫർണിഷിങ് എന്നിവയും വിസ്മയിപ്പിക്കുന്ന വിലക്കുറവിൽ വാങ്ങാം. ‘ഐ എക്സ്പ്രസിലെ’ കണ്ണടകൾക്കും ‘ബ്ലഷ്’ വിഭാഗത്തിലെ പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്കും പ്രത്യേക ഓഫറുകളുണ്ട്. സ്മാർട്ട് ഗാഡ്‌ജെറ്റുകൾ, മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, വാഷിങ് മെഷീനുകൾ, ആധുനിക അടുക്കള ഉപകരണങ്ങൾ എന്നിവയും 70 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാവുന്നതാണ്.
ലോകകപ്പ് സ്പെഷ്യൽ ഓഫറുകൾ
ലോകകപ്പ് ഫുട്ബാൾ ആവേശം ഇരട്ടിയാക്കാൻ ഫിഫ അംഗീകൃത ഫാൻ ജേഴ്‌സികൾ, ബൂട്ടുകൾ, ഫുട്ബാളുകൾ തുടങ്ങിയ കായിക സാമഗ്രികൾ മികച്ച ഓഫറുകളോടെ ലുലുവിൽ അണിനിരത്തിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി ജപ്പാൻ, സ്പെയിൻ, ഇന്ത്യ, യു.എസ്.എ ഉൾപ്പെടെ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക ഭക്ഷ്യവസ്തുക്കളും ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഷോപ്പിങ്ങിനെത്തുന്ന കായികപ്രേമികൾക്കായി കൗതുകകരമായ ‘ഹെഡർ ചലഞ്ചും’ ഒരുക്കിയിട്ടുണ്ട്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രശസ്തമായ 2.65 മീറ്റർ ഉയരത്തിലുള്ള ഹെഡർ ജമ്പ് അനുകരിച്ച് ലക്ഷ്യം കാണുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനാകും.
പലിശരഹിത ബാങ്ക് ഓഫറുകളും ഇളവുകളും
ഉപഭോക്താക്കളുടെ ഷോപ്പിങ് കൂടുതൽ സുഗമമാക്കാൻ റിയാദ് ബാങ്ക്, അറബ് നാഷനൽ ബാങ്ക്, എസ്.എൻ.ബി, സാബ്, എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നിവ വഴി പൂജ്യം ശതമാനം ഇൻസ്‌റ്റാൾമെൻറ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ പലിശരഹിത പ്ലാനുകൾക്കൊപ്പം പ്രമുഖ ബാങ്കുകളുടെ വിവിധ ക്രെഡിറ്റ് കാർഡ് പ്രമോഷനുകളും ക്യാഷ്ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.
ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി മാസ്റ്റർകാർഡ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സ്മാർട്ട് ടിവികൾ വാങ്ങുന്നവർക്ക് 15 ശതമാനം പ്രത്യേക ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ, ടാബി, തമാര എന്നിവയിലൂടെ ‘ഷോപ്പ് നൗ, പേ ലേറ്റർ’ സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ലളിതമായ തവണകളായി തുക അടയ്ക്കാനുള്ള സൗകര്യവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

