Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്...

സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: ഖത്വീഫിലേക്ക് പ്രവേശനം തടഞ്ഞു

text_fields
bookmark_border
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: ഖത്വീഫിലേക്ക് പ്രവേശനം തടഞ്ഞു
cancel

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 11 ആയതോടെ അവിടേക്കുള്ള പ്രവേശനം അധികൃതർ താ ൽക്കാലികമായി തടഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് അപ്രതീക്ഷിതമായി ഖത്വീഫിലേക്കുള്ള റോഡ് ഗതാഗതത്തിന് നിയന ്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്ത് സ്ഥിതീകരിച്ച മുഴുവന്‍ കൊവിഡ് 19 ബാധിതരും ഖത്വീഫിലും പരിസര പ്രദേശങ്ങളിലും ന ിന്നുള്ളവരാണ്. അതുകൊണ്ട് തെന്ന ൈവറസ് ബാധ തടയുക എന്ന ലക്ഷ്യത്തിലാണ് ഇവിടേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ വിലക് ക് ഏർപ്പെടുത്തിയിട്ടുള്ളത്.

ഖത്തീഫ് ഗവര്‍ണറേറ്റി​​െൻറ പരിധിയിലുളള പ്രദേശങ്ങളിൽ മാത്രമാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗവര്‍ണറേറ്റി​​െൻറ തെക്കന്‍ പ്രദേശമായ സൈഹാത് മുതല്‍ വടക്ക് സഫ്‌വ വരെയുളള മുഴുവന്‍ റോഡുകളും അടച്ചിട്ടുണ്ട്. ഇവിടെ പ്രത്യേകം പൊലീസ് ചെക് പൊയിൻറുകളും സ്ഥാപിച്ചിട്ടുണ്ട്. പുറത്തുളളവര്‍ക്ക് ഖത്തീഫിലേക്ക് പൂര്‍ണമായും പ്രവേശനം നിരോധിച്ചു. അതെസമയം ഖത്വീഫിലെ താമസക്കാർക്ക് മേഖലയിലേക്ക് തിരികെ പ്രവേശിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. തിരികെ വരാനേ അനുമതിയുള്ളൂ.

ഖത്വീഫ് നിവാസികള്‍ക്ക് അവിടം വിട്ട് പുറത്തുപോകാൻ അനുവാദമില്ല. ഖത്വീഫ് ഗവർണറേറ്റിന് കീഴിലുള്ള മുഴവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇൗ മേഖലയിലെ മുഴുവൻ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഫാർമസികൾ, പൊതുസുരക്ഷാ സംവിധാനങ്ങൾ, ഗ്യാസ് സ്റ്റേഷനുകൾ തുടങ്ങിയവ പ്രവർത്തിക്കും. ശക്തമായ വൈറസ് പ്രതിരോധ മാർഗങ്ങങ്ങൾ അവലംബിക്കാനും ആരോഗ്യ പരിശോധനകൾക്ക് വിധേയമാകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇറാൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയവരും അവരെ സന്ദർശിച്ചവരുമാണ് ഇപ്പോൾ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടവർ. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ പേർ നിരീക്ഷണത്തിലാണ്.

ഇറാൻ സന്ദർശനം കഴിഞ്ഞ് വന്ന നിരവധി പേർ ഖത്വീഫിലുണ്ടെന്ന് കരുതുന്നു. ഇവർ അടിയന്തരമായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അരാംകോയിലും ജുബൈല്‍ വ്യവസായ മേഖലയിലും ആരോഗ്യരംഗത്തും ഖത്വീഫില്‍ നിന്നുളള നൂറുകണക്കിന് സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ഖത്തീഫ് വിട്ടുപോകാന്‍ അനുമതിയില്ല. ഖത്തീഫിലെ വ്യവസായ കേന്ദ്രങ്ങളിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും മലയാളികള്‍ ഉള്‍പ്പെടെ അനവധി വിദേശികളും ജോലി ചെയ്യുന്നുണ്ട്.

അതുകൊണ്ട് തന്നെ ഖത്വീഫിലെ നിയന്ത്രണം ദമ്മാമിലെ മറ്റു മേഖലകളെ പലനിലയ്ക്കും ബാധിക്കും. എന്നാൽ നിയന്ത്രണങ്ങൾ താല്‍ക്കാലികമാണെന്നും ഇതുമായി പൂർണമായി എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsQatifCoronavirus
News Summary - Saudi locks down Qatif as coronavirus surges in the Gulf-Gulf News
Next Story