സൗദിയില്‍ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം പെരുകുന്നു
text_fieldsറിയാദ്: സൗദിയില്‍ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം പെരുകുന്നതായി സാമ്പത്തിക മാധ്യമങ്ങള്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.
രാജ്യത്ത് നിലവില്‍ 53,000ലധികം വിദേശികള്‍ ജോലി തേടി അലയുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മുതല്‍ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന ഊർജിത സ്വദേശിവത്കരണവുമാണ് ഇത്രയും വിദേശികള്‍ തൊഴില്‍ രഹിതരാവാന്‍ കാരണം.
2016 ലെ കണക്കുമായി തുലനം ചെയ്യുമ്പോള്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതില്‍ 36 ശതമാനത്തിെൻറ വര്‍ധനവുണ്ടായിട്ടുണ്ട്.
രാജ്യത്തെ തൊഴില്‍ രഹിതരില്‍ 93 ശതമാനം സ്വദേശികളും ഏഴ് ശതമാനം വിദേശികളുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
തൊഴിലന്വേഷകരായുള്ള 7,76,000 പേരില്‍ 7,23,000 പേര്‍ സ്വദേശികളും ബാക്കി വിദേശികളുമാണ്. അതേസമയം വിദേശ റിക്രൂട്ടിങില്‍ ഈ കാലയളവില്‍ കുറവൊന്നും വന്നിട്ടില്ല. 2016 അവസാനത്തില്‍ രാജ്യത്ത് 76.9 ലക്ഷത്തോളം വിദേശി ജോലിക്കാരുണ്ടായിരുന്നത് 2017ല്‍ 77.4 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
പുതിയ റിക്രൂട്ടിങാണ് വിദേശി ജോലിക്കാരുടെ എണ്ണം വര്‍ധിക്കാൻ കാരണം. അതേസമയം വിദേശി ജോലിക്കാരുടെയും കുടുംബങ്ങളുടെയും ഒഴിച്ചുപോക്കും കഴിഞ്ഞ മാസങ്ങളില്‍ ശക്തമായിട്ടുണ്ട്. 2016 അവസാനത്തില്‍ രാജ്യത്തുണ്ടായിരുന്ന 10.88 ദശലക്ഷം വിദേശികള്‍ 2017 ആദ്യപാദത്തില്‍ 10.85 ആയി കുറഞ്ഞിട്ടുണ്ടെന്നും പഠനം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
