Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാത്രാ വിലക്ക് നീക്കി...

യാത്രാ വിലക്ക് നീക്കി സൗ​ദി; പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാം

text_fields
bookmark_border
യാത്രാ വിലക്ക് നീക്കി സൗ​ദി; പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാം
cancel
Listen to this Article

ജി​ദ്ദ: കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് പൗ​ര​ന്മാ​ർ​ക്ക് യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന 16 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​താ​യി സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എ​ത്യോ​പ്യ, തു​ർ​ക്കി, വി​യ​റ്റ്നാം എ​ന്നി​വ​യാ​ണ് യാ​ത്രാ​വി​ല​ക്കി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യ മ​റ്റ് മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ. ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

ഇ​ന്തോ​നേ​ഷ്യ, ല​ബ​ന​ൻ, യ​മ​ൻ, സി​റി​യ, ഇ​റാ​ൻ, സൊ​മാ​ലി​യ, അ​ഫ്ഗാ​നി​സ്​​താ​ൻ, വെ​ന​സ്വേ​ല, അ​ർ​മേ​നി​യ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ, ലി​ബി​യ, ബെ​ലാ​റ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് നി​ല​വി​ൽ സൗ​ദി പൗ​ര​ന്മാ​ർ യാ​ത്ര ന​ട​ത്താ​ൻ പാ​ടി​ല്ലാ​ത്ത ബാ​ക്കി രാ​ജ്യ​ങ്ങ​ൾ. കോ​വി​ഡി​ന്റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് യാ​ത്ര നി​രോ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ഇ​ടം​പി​ടി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ട​ക്കാ​ല​ത്ത് ഒ​ഴി​വാ​ക്കു​ക​യും വീ​ണ്ടും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ആ ​നി​രോ​ധ​ന​വും ഇ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sauditravel banTravel ban lifted
News Summary - saudi lift travel ban; Citizens can come to India
Next Story