Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നയം പരിഷ്കരിച്ചു; മുഖാവരണം ധരിക്കാത്ത വനിതകൾക്കും റിയാദ് കോടതിയിൽ പ്രവേശനം
text_fieldsbookmark_border
റിയാദ്: റിയാദ് ജനറൽ കോടതിയിൽ ഇനി മുഖാവരണം ധരിക്കാതെയും വനിതകൾക്ക് പ്രവേശിക്കാം. മാന്യമായും കോടതിയിലെ വസ്ത്രമര്യാദകൾക്ക് അനുസരിച്ചും വസ്ത്രധാരണം ചെയ്തിട്ടുണ്ടെങ്കിൽ മുഖാവരണം നിർബന്ധമില്ലെന്ന് കോടതി അധികൃതർ അറിയിച്ചു. കോടതി പ്രസിഡൻറ് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച സർക്കുലർ ആണ് ഇപ്പോൾ പരിഷ്കരിച്ചത്. അമാന്യമായും മുഖാവരണം ധരിക്കാതെയും എത്തുന്നവർക്ക് പ്രവേശനമുണ്ടാകില്ലെന്നായിരുന്നു പഴയ സർക്കുലർ. അതിൽ നിന്ന് മുഖാവരണത്തിെൻറ കാര്യം മാത്രം പുതിയ സർക്കുലറിൽ പരിഷ്കരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
