Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയമകുരുക്കിലായ മലയാളി...

നിയമകുരുക്കിലായ മലയാളി പെൺകുട്ടിക്ക് സൗദി ജവാസാത്ത് തുണയായി

text_fields
bookmark_border
arrest 14.07.2019
cancel

റിയാദ്: അവധിയാഘോഷിക്കാൻ ബഹ്റൈനിൽ പോയി തിരിച്ചെത്തി മാസങ്ങളായിട്ടും എമിഗ്രേഷൻ രേഖകളിൽ രാജ്യത്തിന് പുറത്ത ാണെന്ന് കാണിച്ചതിനാൽ പ്രശ്നത്തിലായ മലയാളി പെൺകുട്ടിക്ക് തുണയായി സൗദി പാസ്പോർട്ട് വിഭാഗത്തി​െൻറ (ജവാസാത്ത്) ഇടപെടൽ. റിയാദിൽ താമസിക്കുന്ന മലപ്പുറം കുളത്തൂർ സ്വദേശി വി.എം അഷ്റഫി​െൻറ മകൾ 12 വയസുകാരി അലൈനയുടെ വിഷയത്തിലാണ് ജ വാസാത്തി​െൻറ സഹായമുണ്ടായത്. ഏതാനും മാസം മുമ്പ് അവധിയാഘോഷിക്കാൻ അഷ്റഫും കുടുംബവും ബഹ്റൈനിൽ പോയിരുന്നു.

തിരിച്ചെത്തി മാസങ്ങൾ കഴിഞ്ഞപ്പോൾ കഴിഞ്ഞ ദിവസം അഷ്റഫിന് മകൾ അലൈനയുടെ റീഎൻട്രി കാലാവധി കഴിയുകയാണ് എന്നറിയിച്ചുകൊണ്ടുള്ള മൊബൈൽ സന്ദേശം കിട്ടി. ഇതോടെ ആശങ്കയിലായ അഷ്റഫ് ജവാസാത്തുമായി ബന്ധപ്പെട്ടപ്പോഴാണ് ബഹ്റൈനിൽ പോയി തിരിച്ചുവന്നവരിൽ മകളുടെ വിവരം മാത്രം എമിഗ്രേഷൻ രേഖയിലില്ലെന്ന് മനസിലായത്. റീഎൻട്രി വിസയുടെ കാലാവധി കഴിയും മുമ്പ് തിരിച്ചെത്തണമെന്ന് ഒാർമിപ്പിക്കുന്ന സ്വാഭാവിക നടപടിയുടെ ഭാഗമായിരുന്നു സന്ദേശം. ദമ്മാമിൽ നിന്നും കോസുവേ വഴിയാണ് ബഹ്റൈനിൽ പോയത്. പോയതും തിരിച്ചുവന്നതുമായ വിവരം കോസുവേയിലെ സൗദി എമിഗ്രേഷനിൽ നിന്ന് പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയിൽ തിരികെ പ്രവേശിച്ചു എന്ന് അടയാളപ്പെടുത്തുന്ന എമിഗ്രേഷൻ മുദ്രയും തീയതിയും പാസ്പോർട്ടിലുണ്ട്. എന്നാൽ അവരുടെ ഒാൺലൈനിൽ അത് രേഖപ്പെടാതിരുന്നതാണ് പ്രശ്നമായത്.

റീഎൻട്രി വിസയിൽ രാജ്യത്തിന് പുറത്താണെന്ന് ഒാൺലൈൻ സ്റ്റാറ്റസ് നിലനിന്നാൽ ഇഖാമ പുതുക്കാനോ പുതിയ റീഎൻട്രി വിസക്ക് അപേക്ഷിക്കാനോ കഴിയാത്ത നിരവധി നിയമകുരുക്കുകളിൽ പെടും. മാത്രമല്ല ആശ്രിത വിസയിലായതിനാൽ റീഎൻട്രിയിൽ പോയി തിരിച്ചുവരാത്തതി​െൻറ വേറെയും നിയമപ്രശ്നങ്ങളുണ്ടാവും. കാര്യങ്ങൾ സങ്കീർണമാവും എന്ന് മനസിലാക്കിയതോടെ അഷ്റഫ് സഹായം തേടി റിയാദ് മുറബ്ബയിലുള്ള ജവാസാത്ത് ഒാഫീസിനെ സമീപിച്ചു. മുതിർന്ന ഉദ്യോഗസ്ഥരടക്കം ശ്രമിട്ടിട്ടും പരിഹാരിക്കാൻ കഴിയാതായതോടെ കോസുവേയിലെ എമിേഗ്രഷൻ ഓഫീസിൽ പോകാൻ നിർദേശിച്ചു.

അതുവരെ പോകാനുള്ള പലവിധ ബുദ്ധിമുട്ടുകൾ അറിയിച്ചപ്പോൾ അവരുടെ മനസലിയുകയും കൂടുതൽ ശ്രമങ്ങൾക്ക് മുതിരുകയും ചെയ്തു. ജവാസാത്ത് ആസ്ഥാനത്ത് വിളിച്ച് പ്രതിവിധി മാർഗങ്ങൾ ആരായുകയും മലസിലെ ഫറസ്ദഖ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ആഭ്യന്തര മന്ത്രാലയ ശാഖയിൽ പോകാൻ നിർദേശിക്കുകയും ചെയ്തു. അവിടെ ചെന്നപ്പോൾ സംഭവം വിവരിച്ച് ഒരു അപേക്ഷ എഴുതി നൽകാനാവശ്യപ്പെട്ടു. അത് സ്വീകരിച്ച ഉദ്യോഗസ്ഥർ 48 മണിക്കൂറിനുള്ളിൽ പരിഹാരമുണ്ടാകുമെന്ന് അറിയിച്ചു. എന്നാൽ 24 മണിക്കൂറിനുള്ളിൽ തന്നെ പരിഹാരമുണ്ടായി. അലൈന സൗദിയിൽ തിരിച്ചെത്തിയതായി ഓൺലൈൻ റെക്കോർഡിൽ തിരുത്തുണ്ടായി. ഇത്തരം സാങ്കേതിക പിഴവുകൾ അപ്പപ്പോൾ തന്നെ കണ്ടെത്താൻ നിലവിൽ ഓൺലൈനിൽ സംവിധാനമുണ്ട്. www.eserve.com.sa എന്ന സൈറ്റിലാണ് ഒാൺലൈൻ സ്റ്റാറ്റസ് അറിയാൻ കഴിയുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newssaudi lawmalayalam newskerala girl
News Summary - Saudi law issue-Kerala news
Next Story