വിദേശികളുടെയും ആശ്രിതരുടെയും െലവിയില്‍ മാറ്റമില്ല: സൗദി തൊഴില്‍ മന്ത്രാലയം
text_fieldsറിയാദ്: സൗദിയില്‍ വിദേശി ജോലിക്കാര്‍ക്കും അവരുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ ലെവിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശ്യമില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം സമൂഹ്മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വിശദീകരിച്ചു.
രാജ്യത്തെ ചാരിറ്റി സ്ഥാപനങ്ങളെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കുന്ന മന്ത്രിയുടെ പ്രസ്താവനയുടെ ദൃശ്യങ്ങളാണ് സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മന്ത്രി പങ്കെടുത്ത പരിപാടിയുടെ അല്പഭാഗം മാത്രം എടുത്ത് സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും മന്ത്രാലയത്തിെൻറ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
വിദേശി ജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ െലവി മുമ്പ് പ്രഖ്യാപിച്ച പോലെ തുടരും. െലവി നിര്‍ണിത സംഖ്യയായി സ്ഥിരപ്പെടുത്താനോ ആശ്രിതരുടെ െലവി എടുത്തുകളയാനോ തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം ഉദ്ദേശിക്കുന്നില്ല. മന്ത്രാലയത്തിെൻറ വാര്‍ത്തകള്‍ ഒൗദ്യോഗിക വെബ്സൈറ്റില്‍ നിന്നോ ഒൗദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ നിന്നോ സ്വീകരിക്കണമെന്നും മന്ത്രാലയം ഉണര്‍ത്തി. ലഭേച്ഛയില്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വാണിജ്യ ഇടപാടുകള്‍ നടത്താത്ത ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ആനുകൂല്യം ഇതര സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
