
സൗദിയിലെ തൊഴിൽ ദിനങ്ങൾ: അഭ്യൂഹങ്ങൾ തള്ളി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം
text_fieldsജിദ്ദ: സൗദിയിൽ തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരണം നൽകി. തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് പഠനം നടക്കുന്നുവെന്ന തരത്തിൽ മന്ത്രാലയത്തെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിച്ചത് തെറ്റാണെന്ന് മന്ത്രാലയ ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മദ് വിശദീകരിച്ചു.
തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും ആഭ്യന്തര, അന്തർദേശീയ നിക്ഷേപങ്ങൾക്ക് സൗദിയിലെ വിപണിയുടെ ആകർഷണം ഉയർത്താൻ ലക്ഷ്യമിട്ടുള്ള, നിലവിലെ ചട്ടങ്ങൾക്കകത്ത് നിന്നുകൊണ്ടുള്ള തൊഴിൽ സമ്പ്രദായത്തെക്കുറിച്ചാണ് മന്ത്രാലയം പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠനങ്ങളിൽ സ്വീകരിച്ച നടപടിക്രമങ്ങളുടെ ഭാഗമായി ഡ്രാഫ്റ്റ് വർക്കിങ് സിസ്റ്റം മുമ്പ് ഒരു പൊതു അഭിപ്രായ വോട്ടെടുപ്പ് പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ചിരുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. വിവരങ്ങൾ കൈമാറുന്നതിലും പ്രചരിപ്പിക്കുന്നതിലും കൃത്യത വരുത്തണമെന്ന് രാജ്യത്തെ എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
