സൗദി-കുവൈത്ത് ബന്ധം അതിശക്തം –കുവൈത്ത് അമീർ
text_fields'ജി.സി.സി ഉച്ചകോടിക്ക് ആതിഥ്യമരുളുന്ന സൗദി അറേബ്യയോടും ഭരണാധികാരികളോടും രാജ്യത്തെ ജനങ്ങളോടുമുള്ള എെൻറ വിലമതിപ്പും സഹോദര വികാരവും പ്രകടിപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ബന്ധങ്ങൾ ചരിത്രത്തിൽ വേരൂന്നിയതാണ്. തങ്ങളുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുക്കാൻ ഗൾഫ്, അറബ് രാജ്യങ്ങൾക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.'
സൽമാൻ രാജാവിന് നന്ദി –ബഹ്റൈൻ കിരീടാവകാശി
'41ാമത് ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ സഹകരണവും ബന്ധവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൽമാൻ രാജാവിന് നന്ദി അറിയിക്കുന്നു. ഉറച്ച അടിത്തറയുള്ള ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ കൂടുതൽ വളരുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ കൂടുതൽ വിശാലമായ ചക്രവാളങ്ങൾ തുറക്കുന്നതാവട്ടെ പുതിയ ഉച്ചകോടി. ജി.സി.സിയിലെ പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും കൂടുതൽ വളർച്ചയും സമൃദ്ധിയും കൈവരിക്കുന്നതിനുമുള്ള സംഭാവനകളാവട്ടെ ഈ ഉച്ചകോടിയുടെ വിജയം. ഇങ്ങനെയൊരു സമ്മേളനത്തിന് ശ്രമം നടത്തിയ സൽമാൻ രാജാവിന് നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

