സൗദി കെ.എം.സി.സി സുരക്ഷാ പദ്ധതി; സിദ്ദീഖിന്റെ കുടുംബത്തിന് മരണാനന്തര ആനുകൂല്യം കൈമാറി
text_fieldsഅൽ ഖോബാറിൽ മരിച്ച കണ്ണനല്ലൂർ സിദ്ദീഖിന്റെ കുടുംബത്തിന് കെ.എം.സി.സി യുടെ മരണാനന്തര ആനുകൂല്യം പി.aസി. വിഷ്ണുനാഥ് എം.എൽ.എ കൈമാറുന്നു
അൽ ഖോബാർ: സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതിയുടെ 2025 വർഷത്തെ മരണാനന്തര ആനുകൂല്യം കൈമാറി. അൽ ഖോബാർ സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ ദഹ്റാൻ ഏരിയയിൽ അംഗമായിരിക്കെ മരണപ്പെട്ട കണ്ണനല്ലൂർ വടക്കേമുക്ക് ചെറുകുളത്ത് സിദ്ദീഖിന്റെ കുടുംബത്തിനാണ് ധനസഹായം നൽകിയത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ചെയർമാനായ കെ.എം.സി.സി കേരള ട്രസ്റ്റിൽ നിന്നുള്ള മൂന്നുലക്ഷം രൂപയുടെ ആനുകൂല്യം കുണ്ടറ എം.എൽ.എ പി.സി. വിഷ്ണുനാഥ് കുടുംബത്തിന് കൈമാറി.
സൗദി റഹിമ കെ.എം.സി.സി പ്രസിഡൻറ് മൻസൂർ മൈനാഗപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം മുഖ്യപ്രഭാഷണം നടത്തി. നിസാർ കുണ്ടുമൺ (സൗദി തത്ലീസ് ഏരിയാ കെ.എം.സി.സി), ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ശരീഫ് ചന്ദനത്തോപ്പ്, കുണ്ടറ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബദിഹുദ്ദീൻ, വൈസ് പ്രസിഡൻറ് കണ്ണനല്ലൂർ ഫസലുദ്ദീൻ, തൃക്കോവിൽ വട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് സുൽഫി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗായത്രി ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമുദ്ദീൻ, യു.ഡി.എഫ് കുണ്ടറ മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, നവാസ് പുത്തൻവീട് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

