സൗദി കെ.എം.സി.സി സുരക്ഷ പദ്ധതി ആനുകൂല്യം വിതരണം ചെയ്തു
text_fieldsസൗദി കെ.എം.സി.സി സുരക്ഷാ പദ്ധതി ആനുകൂല്യം വളപട്ടണത്ത് നടന്ന ചടങ്ങിൽ വിതരണം ചെയ്തപ്പോൾ
റിയാദ്/അഴീക്കോട്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച മാങ്കടവ് സ്വദേശിയുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി.
റിയാദ് അഴീക്കോട് മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ വളപട്ടണം ലീഗ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അബ്ദുൽ കരീം ചേലേരി ആനുകൂല്യ വിതരണോദ്ഘാടനം നിർവഹിച്ചു.ഇല്യാസ് പുന്നക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് പദ്ധതി വിശദീകരണം നടത്തി. മേമി മാങ്കടവ് സ്വാഗതവും അഷ്കർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.പി. റഷീദ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നസീർ അത്താഴക്കുന്ന്, വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് വി.കെ.സി. ജംഷീറ, കെ.എം.സി.സി ഭാരവാഹി അഷ്റഫ് കണ്ണാടിപ്പറമ്പ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ മണ്ഡലം, പഞ്ചായത്ത്, ശാഖാ തലങ്ങളിലെ മുസ്ലിം ലീഗ് - യൂത്ത് ലീഗ് ഭാരവാഹികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

