Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തബൂക്കിൽ കെ.എം.സി.സി സുരക്ഷ പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
തബൂക്കിൽ കെ.എം.സി.സി സുരക്ഷ പദ്ധതിക്ക് തുടക്കമായി
cancel
camera_alt

തബൂക്കിൽ കെ.എം.സി.സി സുരക്ഷ പദ്ധതിയുടെ ഉദ്‌ഘാടനം ആപ്പ് പ്രദർശിപ്പിച്ച് നിർവഹിച്ചപ്പോൾ

തബൂക്ക്: സൗദി കെ.എം.സി.സി 14-ാമത് സുരക്ഷ പദ്ധതി അംഗത്വം പുതുക്കലും പുതിയ അംഗങ്ങളെ ചേർക്കലും ആരംഭിച്ചു. 'കെ.എം.സി.സി കെ.എസ്.എ' എന്ന ആപ്പ് വഴിയാണ് അടുത്ത വർഷത്തേക്കുള്ള സുരക്ഷ പദ്ധതി നടപടികൾ പൂർത്തിയാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ബാഫഖി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പദ്ധതി ഉദ്ഘാടന പരിപാടിയിൽ സെൻട്രൽ ഏരിയ കമ്മിറ്റി നേതാക്കൾ പങ്കെടുത്തു.

ഹസീബ് പീടികത്തൊടിക, കെ.പി അഷ്‌റഫ്‌, അബ്ദുൽ റഷീദ്, ടി.നൗഷാദ്, കെ.പി സവാദ്, താജു ആലുവ, അഷ്‌റഫ്‌ അലി ലത്തീഫ്, ഇല്യാസ് കാഞ്ഞിരാല, പി. വി. പി സൈനുൽ ആബിദ് , എൻ. മുജീബ് റഹ്മാൻ എന്നിവരാണ് വിവിധ ഏരിയ കമ്മിറ്റി കോർഡിനേറ്റർമാർ. സാലിഹ് പട്ടിക്കാട്, സക്കീർ മണ്ണാർമല, ബീരാൻ കുട്ടി കുമ്മിണിപറമ്പ്, അബ്ദുൽ ഗഫൂർ പുതുപൊന്നാനി, മുനീർ കിക്കിടി, ഷിഹാബുദ്ധീൻ ഫൈസി, മൊയ്‌ദീൻ ചെരട്ടാമല, ഇസ്മായിൽ പുള്ളാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫസൽ എടപ്പറ്റ സ്വാഗതവും ഖാദർ പൊന്നാനി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi KMCC Safety Project Begins in Tabuk
Next Story