Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കെ.എം.സി.സി...

സൗദി കെ.എം.സി.സി ‘ഹദിയത്തുറഹ്മ’ ആദ്യ ഗഡു ചെറിയ പെരുന്നാളിന്

text_fields
bookmark_border
Saudi KMCC Hadiyaturahma
cancel
camera_alt

കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ ‘ഹ​ദി​യ​ത്തു​റ​ഹ്മ’ പ​ദ്ധ​തി​യു​ടെ

ഉ​ദ്​​ഘാ​ട​നം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​ന്നു

ദ​മ്മാം: ഗ​ൾ​ഫി​ൽ ദീ​ർ​ഘ​കാ​ലം ചെ​ല​വ​ഴി​ച്ച്​ തി​രി​ച്ചു​പോ​യ പ്ര​വാ​സി​ക​ൾ​ക്ക്​ സൗ​ദി കെ.​എം.​സി.​സി ഒ​രു വ​ർ​ഷം പ്ര​തി​മാ​സം 2000 രൂ​പ വീ​തം പെ​ൻ​ഷ​ൻ ന​ൽ​കും. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ പ്ര​ഖ്യാ​പി​ച്ച ‘ഹ​ദി​യ​ത്തു​റ​ഹ്മ’ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള ആ​ദ്യ മാ​സ​ത്തെ വി​ഹി​തം ചെ​റി​യ പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി തു​ട​ക്കം​കു​റി​ക്കു​മെ​ന്ന്​ ദ​മ്മാ​മി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി​യി​ൽ തു​ട​ക്കം​മു​ത​ൽ തു​ട​ർ​ച്ച​യാ​യി സ​ഹ​ക​രി​ക്കു​ക​യും 60 വ​യ​സ്സ് പി​ന്നി​ടു​ക​യും ചെ​യ്ത മു​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യാ​ണ് ‘ഹ​ദി​യ​ത്തു​റ​ഹ്മ’ സ​ഹാ​യ​ത്തി​ന്​ അ​ർ​ഹ​ത​യു​ള്ള​ത്. അ​പേ​ക്ഷ​ക​രി​ൽ​നി​ന്നു തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ച്ച 164 മു​ൻ പ്ര​വാ​സി​ക​ൾ​ക്കാ​ണ് ഈ ​വ​ർ​ഷം പ​ദ്ധ​തി ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. എ​ല്ലാ മാ​സ​വും 2000 രൂ​പ വീ​തം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ന്ന രൂ​പ​ത്തി​ലാ​ണ് പ​ദ്ധ​തി ചെ​യ്തി​ട്ടു​ള്ള​ത്.

ഒ​രു ദ​ശാ​ബ്​​ദം പി​ന്നി​ട്ട സാ​മൂ​ഹി​ക​സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ ഇ​പ്പോ​ൾ 65,000ത്തോ​ളം അം​ഗ​ങ്ങ​ളു​ണ്ട്. വ​ർ​ഷ​ത്തി​ൽ എ​ല്ലാ ആ​ഴ്ച​യും അം​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യ​ങ്ങ​ൾ ബാ​ങ്ക് മു​ഖേ​ന നേ​രി​ട്ട് ന​ൽ​കി​വ​രു​ന്നു. പ​ദ്ധ​തി അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ മൂ​ന്നു ത​വ​ണ​യാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​മു​ണ്ട്. ജാ​തി​മ​ത രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ പ്ര​വാ​സ ലോ​ക​ത്ത് എ​ല്ലാ​വ​രു​ടെ​യും സ്വീ​കാ​ര്യ​ത നേ​ടി​യ ഈ ​പ​ദ്ധ​തി പ്ര​ഫ​ഷ​ന​ൽ സം​വി​ധാ​ന​ങ്ങ​ളോ​ടെ കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി ര​ജി​സ്ട്രേ​ഡ് ട്ര​സ്​​റ്റി​നു കീ​ഴി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ട​യി​ൽ അ​ഞ്ചു കോ​ടി​യോ​ളം രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് പ​ദ്ധ​തി​​പ്ര​കാ​രം വി​ത​ര​ണം ചെ​യ്ത​ത്. നാ​ഷ​ന​ൽ കെ.​എം.​സി.​സി​യു​ടെ കീ​ഴി​ലു​ള്ള 35 സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ൾ മു​ഖേ​നെ​യാ​ണ് ‘ഹ​ദി​യ​ത്തു​റ​ഹ്മ’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ദ​ർ ചെ​ങ്ക​ള, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, മാ​ലി​ക് മ​ക്ബൂ​ൽ ആ​ലു​ങ്ങ​ൽ, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi KMCCfirst installment'Hadiyaturahma'
News Summary - Saudi KMCC 'Hadiyaturahma' first installment
Next Story