ഇടതുപക്ഷത്തിന് താക്കീതായി സൗദി കെ.എം.സി.സി പ്രവാസി റാലി
text_fieldsസൗദി കെ.എം.സി.സി കോഴിക്കോട് സംഘടിപ്പിച്ച പ്രവാസി റാലി
റിയാദ്/കോഴിക്കോട്: പ്രവാസി സമൂഹത്തോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനക്കും വഞ്ചനക്കുമെതിരെ പ്രതിഷേധത്തിെൻറ തീജ്വാലയായി സൗദി കെ.എം.സി.സി സംഘടിപ്പിച്ച പ്രവാസി റാലി. പ്രവാസികളുടെ വേദനയും സർക്കാറിെൻറ കെടുകാര്യസ്ഥതയും വിളിച്ചുപറഞ്ഞ റാലിയിൽ നൂറുക്കണക്കിന് പ്രവർത്തകർ അണിനിരന്നു.
മുഖ്യമന്ത്രി ഗൾഫ് നാടുകളിൽ നേരിട്ടെത്തി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതും, നോർക്കയുടെ പരാജയവും, ലോക കേരള സഭയുടെ പേരിൽ നടക്കുന്ന ധൂർത്തും റാലിയിൽ പ്രധാന ചർച്ചാവിഷയങ്ങളായി. പ്രവാസി പുനരധിവാസം, വിമാനയാത്രാ പ്രതിസന്ധി, ക്ഷേമനിധിയിലെ അനിശ്ചിതത്വം എന്നിവ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കോഴിക്കോട് ലീഗ് ഹൗസിൽ നിന്ന് ആരംഭിച്ച റാലി ബീച്ച് റോഡ് വഴി കുറ്റിച്ചിറയിൽ സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മാഈൽ ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു.
സൗദി കെ.എം.സി.സി മുഖ്യ രക്ഷാധികാരിയും വേൾഡ് കെ.എം.സി.സി പ്രസിഡൻറുമായ കെ.പി. മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻറ് ഹനീഫ മൂന്നിയൂർ, ഖാദർ ചെങ്കള, ലത്തീഫ് തച്ചംപൊയിൽ, ഉസ്മാനലി പാലത്തിങ്ങൽ, സൈദ് അലി അരീക്കര, അരിമ്പ്ര അബൂബക്കർ, കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എസ്.വി. അർശുൽ അഹമ്മദ്, സൗത്ത് മണ്ഡലം യു.ഡി.എഫ് ജനറൽ കൺവീനർ എൻ.സി. അബൂബക്കർ, വേൾഡ് കെ.എം.സി.സി സെക്രട്ടറി ഷബീർ കാലടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും വി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങളായ മുജീബ് പൂക്കോട്ടൂർ, സിദ്ദീഖ് പാണ്ടികശാല, സി.പി. ശരീഫ്, ഹാരിസ് പെരുവള്ളൂർ, മൂസ മോങ്ങം, ഗഫൂർ വാവൂർ, മുസ്തഫ മലയിൽ, മുഷ്താഖ് പേങ്ങാട്, ഇഖ്ബാൽ ആനമങ്ങാട്, റഫീഖ് മഞ്ചേരി, റസാഖ് അണക്കായി, ബാവ താനൂർ, സിദ്ദീഖ് കോഴിച്ചെന, ലുഖ്മാൻ ചേലേമ്പ്ര, ഇബ്രാഹിം കൊല്ലി, റാഫി പയ്യാനക്കൽ, നജീബ് ചീക്കിലോട്, സമദ് മദീന, സമദ് പെരുമുഖം, ഹുസൈൻ പന്നൂർ, ഖാദർ എളേറ്റിൽ, സി.കെ. മുഹമ്മദ്, അസീസ് കറുത്തേടത്, ഇ.കെ. ലത്തീഫ്, ഷമീർ ഫറോക്ക് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

