Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കെ.എം.സി.സി...

സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ്​ രാജിവെച്ചു

text_fields
bookmark_border
സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ്​ രാജിവെച്ചു
cancel

ദമ്മാം: സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ്​ മുഹമ്മദ് കുട്ടി കോഡൂർ രാജിവെച്ചു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് വർക്കിങ്​ കമ്മിറ്റിക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത്. യോഗം നടന്നുകൊണ്ടിരിക്കെ കത്ത് കൈമാറിയശേഷം അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ വർക്കിങ്​ കമ്മിറ്റി രാജി സ്വീകരിച്ചില്ല. രാജി പിൻവലിപ്പിക്കുന്നതിന് അദ്ദേഹവുമായി സംസാരിക്കാൻ നാഷനൽ കമ്മിറ്റിയുടെ രണ്ട് പ്രധാന നേതാക്കളെ ചുമതലപ്പെടുത്തി.

വൈസ് പ്രസിഡൻറ്​ ഖാദർ മാസ്​റ്ററെ താൽക്കാലിക പ്രസിഡൻറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി കെ.എം.സി.സിയെ നയിക്കുന്ന അദ്ദേഹം നേരത്തെയും രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രവർത്തകരുടെ അഭ്യർഥന മാനിച്ച് തുടരുകയായിരുന്നു. ഇത്തവണയും അങ്ങനെതന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വർക്കിങ്​ കമ്മിറ്റിയിലെ ചില പ്രവർത്തകർ പ്രതികരിച്ചു. ജുബൈൽ കമ്മിറ്റിയിലെ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്ന് പ്രചാരണമുണ്ടെങ്കിലും അത് തെറ്റാണെന്ന്​ പ്രവർത്തകർ പറയുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്ക​പ്പെട്ട് സംഘം ഒന്നൊയി മുന്നോട്ട് പോവുകയാണെന്നും അവർ പറഞ്ഞു.

രാജി വ്യക്തിപരമായ കാരണത്താൽ, വിഭാഗീയത ഇല്ല -മുഹമ്മദ് കുട്ടി കോഡൂർ

ദമ്മാം: കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ്​ സ്ഥാനം രാജിവെച്ചത് ശരിയാണെന്ന് മുഹമ്മദ് കുട്ടി കോഡൂർ സ്ഥിതീകരിച്ചു. എന്നാൽ രാജി സ്വീകരിച്ചതായുള്ള വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ത​ന്റെ ബിസിനസ്​ സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് സംഘടന ഭാരവാഹിത്വത്തിൽനിന്നുള്ള രാജി.

തീർത്തും വ്യക്തിപരമാണ്​ കാരണം. കഴിഞ്ഞ ദിവസം ദമ്മാമിലെ അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ രാജിക്കത്ത് കൈമാറി. കെ.എം.സി.സിയിൽ വിഭാഗീയതയുണ്ടെന്ന തരത്തിലുള്ള വാർത്ത വാസ്​തവമല്ല. ഭൂരിപക്ഷ അംഗങ്ങളും തന്നോടൊപ്പം നിലകൊള്ളുമ്പോൾ ഇങ്ങനൊരു വാർത്ത പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചില ദുഷ്​ടശക്തികളാണ്​.

നേരത്തെയും താൻ രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്​. എന്നാൽ വർക്കിങ്​ കമ്മിറ്റിയുടെ നിർബന്ധത്തിന് വഴങ്ങി തുടരുകയായിരുന്നു. ഗ്രൂപ് രാഷ്​ട്രീയത്തിനോ, വിഭാഗീയ പ്രവർത്തനങ്ങൾക്കോ കെ.എം.സി.സിയെ വിട്ടുകൊടുക്കാനും താൻ തയാറാവില്ല. ആയിരങ്ങൾക്ക് അത്താണിയും ആ​ശ്വാസവുമായ ഈ സംഘടന ഇത്തരം വിഴുപ്പലക്കുകൾക്ക് വിട്ടുകൊടുക്കാനുള്ളതല്ലെന്നും അതുകൊണ്ട് തന്നെ ത​ന്റെ രാജി ഒരു വിഭാഗീയ പ്രശ്നമാക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccSaudi Newspresident resignssaudi Eastern Province
News Summary - Saudi KMCC Eastern Province President resigns
Next Story