സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിൽ: സൗദി കെ.എം.സി.സി ആപ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ലോഞ്ച് ചെയ്തു
text_fieldsകെ.എം.സി.സി കേരള ട്രസ്റ്റിെൻറയും സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെയും പുതിയ മൊബൈൽ ആപ്പിെൻറ ലോഞ്ചിങ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
റിയാദ്/മലപ്പുറം: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ മുഴുവൻ സേവന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നു. പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ ആപ്പിെൻറ ലോഞ്ചിങ് നിർവഹിച്ചു.
കെ.എം.സി.സി കേരള ട്രസ്റ്റിെൻറ കീഴിൽ നടത്തിവരുന്ന സാമൂഹിക സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഇനിമുതൽ ഈ ആപ് വഴിയാണ് സാധ്യമാകുന്നത്. ഒരു സർക്കാർ നിർവഹിക്കുന്നതിലും അപ്പുറമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സൗദിയിലെ പ്രവാസികൾക്കിടയിൽ നിലകൊള്ളുന്ന സൗദി കെ.എം.സി.സിയുടെ സേവനങ്ങൾ മാതൃകാപരമാണെന്ന് ആപ് പുറത്തിറക്കിക്കൊണ്ട് തങ്ങൾ പറഞ്ഞു.
വേൾഡ് കെ.എം.സി.സി പ്രസിഡൻറും സൗദി കെ.എം.സി.സി മുഖ്യരക്ഷാധികാരിയുമായ കെ.പി. മുഹമ്മദ് കുട്ടി, നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷറഫ് വേങ്ങാട്ട്, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ കരീം താമരശ്ശേരി, ലത്തീഫ് തച്ചംപൊയിൽ, സെക്രട്ടറിമാരായ സമദ് ആഞ്ഞിലങ്ങാടി, നാസർ എടവനക്കാട്, സൈദലി അരീക്കര, സുരക്ഷാ പദ്ധതി കോഓഡിനേറ്റർ റഫീഖ് പാറക്കൽ, വിവിധ സെൻട്രൽ കമ്മിറ്റി നേതാക്കളായ ശുഹൈബ് പനങ്ങാങ്ങര, മുസ്തഫ മഞ്ഞക്കുളം, ഖാലിദ് പട്ല, ജംഷിർ മങ്കട, സുഹൈൽ തങ്ങൾ, ബാപ്പു എസ്റ്റേറ്റ്മുക്ക് എന്നിവരും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെ.എം.സി.സി പ്രവർത്തകരും സംബന്ധിച്ചു.
ഈ സംവിധാനം നിലവിൽ വന്നതോടെ കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിൽ നടക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർണമായും പുതിയ ആപ്പിലേക്ക് മാറും. ഇതിെൻറ ഭാഗമായി 2027 വർഷത്തെ പദ്ധതി കാമ്പയിൻ ഒക്ടോബർ 15 മുതൽ ആപ്ലിക്കേഷൻ വഴി ആരംഭിക്കും. ആദ്യഘട്ടത്തിൽ സുരക്ഷാ പദ്ധതിയുടെ സേവനങ്ങൾ മാത്രമായിരിക്കും ഇതിൽ ലഭ്യമാവുക.
പ്രവാസികൾക്ക് കെ.എം.സി.സിയുടെ അടിയന്തര സഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ തങ്ങളുടെ പരിസരത്തുള്ള കമ്മിറ്റി ഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടാൻ ഈ ആപ്പിലൂടെ സാധിക്കും. നാഷനൽ കമ്മിറ്റിയുടെ മറ്റ് ജീവകാരുണ്യ-സേവന പദ്ധതികളായ കേരളത്തിലെ വിവിധ ആശുപത്രികളുമായുള്ള ഡിസ്കൗണ്ട് സ്കീം (മെഡികെയർ), പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ‘സ്വാർക്ക്’, ഹജ്ജ് സർവീസ്, ബ്ലഡ് ഡൊണേഷൻ, സാംസ്കാരികം, ലീഗൽ സെൽ, വെൽഫെയർ പ്രവർത്തനങ്ങൾ, സ്പോർട്സ്, തൊഴിൽ സാധ്യതകൾ ലഭ്യമാക്കുന്ന ജോബ് ഹണ്ടിങ് തുടങ്ങിയവയും ഘട്ടം ഘട്ടമായി ആപ്പിൽ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

