Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി രാജാവിന്‍റെ ഈദ്...

സൗദി രാജാവിന്‍റെ ഈദ് സന്ദേശം

text_fields
bookmark_border
സൗദി രാജാവിന്‍റെ ഈദ് സന്ദേശം
cancel

റിയാദ്: സൗദി അറേബ്യയിലെ പൗരന്മാർക്കും താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ്​ലീങ്ങൾക്കും ആശംസകൾ നേർന്ന് സൽമാൻ രാജാവി​െൻറ സന്ദേശം. രാജാവിനുവേണ്ടി സൗദി വാർത്താവിതരണ മന്ത്രി സൽമാൻ ബിൻ യൂസഫ് അൽ ദോസരിയാണ് ഈ സന്ദേശം ജനങ്ങളെ അഭിസംബോധന ചെയ്ത് വായിച്ചത്.

സന്ദേശം

‘‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവി​െൻറ നാമത്തിൽ. സർവ്വലോക രക്ഷിതാവായ അല്ലാഹുവിന് സ്തുതി. പ്രവാചക ശ്രേഷ്ഠരിലും അദ്ദേഹത്തി​െൻറ കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവി​െൻറ അനുഗ്രഹങ്ങൾ വർഷിക്കട്ടെ.

സൗദി അറേബ്യയിലെ എ​െൻറ പ്രിയപ്പെട്ട മക്കളേ, സഹോദരീ സഹോദരന്മാരേ, പ്രവാസികളേ, ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള മുസ്​ലിം സഹോദരങ്ങളേ... നിങ്ങൾക്ക് അല്ലാഹുവി​െൻറ സമാധാനവും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

വിശുദ്ധ ഖുർആൻ സൂക്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് രാജാവ് ഇപ്രകാരം പറഞ്ഞു: ‘നോമ്പ് പൂർത്തിയാക്കുവാനും നിങ്ങൾക്ക് നേർവഴി കാണിച്ചുതന്ന അല്ലാഹുവിനെ മഹത്വപ്പെടുത്തുവാനും നിങ്ങൾ അവനോട് നന്ദിയുള്ളവരാകുവാനും വേണ്ടിയാണ് അല്ലാഹു ഇപ്രകാരം നിശ്ചയിച്ചത്.’

പുണ്യമാസമായ റമദാനിൽ വ്രതമനുഷ്ഠിക്കാനും പ്രാർത്ഥനകളിൽ മുഴുകാനും കരുത്തേകിയ സർവ്വശക്തന് നന്ദി രേഖപ്പെടുത്തുന്നു. ഈ പെരുന്നാൾ ലോകമെമ്പാടുമുള്ള മുസ്​ലീങ്ങൾക്ക് നന്മയുടെയും സമാധാനത്തി​െൻറയും സുരക്ഷിതത്വത്തി​െൻറയും ദിനങ്ങളാകട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു.

നമ്മുടെ രാജ്യം ആസ്വദിക്കുന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് അല്ലാഹുവിനെ സ്തുതിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇരുഹറമുകളുടെ സേവനമാണ്. പുണ്യഭൂമിയിലെത്തുന്ന തീർത്ഥാടകരെ സേവിക്കുന്നതിനായി രാജ്യം അതി​െൻറ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുക എന്നത് സൗദി അറേബ്യ രൂപീകൃതമായ കാലം മുതലുള്ള അചഞ്ചലമായ നയമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ റമദാനിൽ ദശലക്ഷക്കണക്കിന് വിശ്വാസികൾക്ക് സമാധാനപരമായി ഉംറ നിർവഹിക്കാൻ സാധിച്ചത് നമ്മുടെ മക്കളുടെ ആത്മാർത്ഥമായ സേവനം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകസമാധാനത്തിനായി സൗദി അറേബ്യ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പരിശ്രമങ്ങളെ രാജാവ് സന്ദേശത്തിൽ എടുത്തുപറഞ്ഞു. പ്രത്യേകിച്ച്, മേഖലയിൽ നിലനിൽക്കുന്ന നിർഭാഗ്യകരമായ സംഭവവികാസങ്ങളിൽ രാജ്യം സ്വീകരിച്ച നിലപാടുകൾ പ്രതിസന്ധികൾ പരിഹരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള സൗദിയുടെ ഉറച്ച തീരുമാനത്തി​െൻറ ഭാഗമാണ്.

രാജ്യത്തി​െൻറ അതിർത്തികളിൽ കാവൽനിൽക്കുന്ന ധീരരായ സൈനികരെ അല്ലാഹു സംരക്ഷിക്കട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തെയും മുസ്​ലിം ഉമ്മത്തിനെയും ലോകത്തെയും സർവശക്തൻ കാത്തുരക്ഷിക്കട്ടെ. നമുക്ക് എന്നും സുരക്ഷയും അഭിവൃദ്ധിയും ഉണ്ടാകട്ടെ.

ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi kingGulf NewsEid Al FitrSaudi Arabia News
News Summary - Saudi Kings Eid message
Next Story