Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവി​ന്റെ...

സൽമാൻ രാജാവി​ന്റെ ഉപഹാരമായി 10 ലക്ഷം ഖുർആൻ

text_fields
bookmark_border
അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു​ശൈ​ഖ്
cancel
camera_alt

ഖു​ർ​ആ​ൻ പ്ര​തി​ക​ൾ അ​യ​ക്കു​ന്ന ച​ട​ങ്ങി​ൽ​ മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു​ശൈ​ഖ്

ജി​ദ്ദ: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ ഉ​പ​ഹാ​ര​മാ​യി ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്ക്​ 10​ ല​ക്ഷ​ത്തി​ല​ധി​കം ഖു​ർ​ആ​ൻ പ്ര​തി​ക​ൾ അ​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. മ​ദീ​ന​യി​ലെ കി​ങ്​ ഫ​ഹ​ദ്​ ഖു​ർ​ആ​ൻ പ്രി​ൻ​റി​ങ്​ സ​മു​ച്ച​യ​ത്തി​ൽ അ​ച്ച​ടി​ച്ച​വ​യാ​ണി​ത്. 76 ഭാ​ഷ​ക​ളി​ലു​ള്ള ഖു​ർ​ആ​ൻ പ​രി​ഭാ​ഷ​ക​ളാ​ണ്​ 22 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​​ അ​യ​ക്കു​ന്ന​ത്.

ഓ​രോ വ​ർ​ഷ​വും റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ ഉ​പ​ഹാ​ര​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ഖു​ർ​ആ​ൻ പ്ര​തി​ക​ൾ അ​യ​ക്കു​ക പ​തി​വാ​ണ്. ഹ​ജ്ജ്​ നി​ർ​വ​ഹി​ച്ച്​ തി​രി​ച്ചു​പോ​കു​ന്ന ഓ​രോ തീ​ർ​ഥാ​ട​ക​നും ഖു​ർ​ആ​ൻ വി​ത​ര​ണം ചെ​യ്യാ​റു​ണ്ട്. ഇ​ങ്ങ​നെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഖു​ർ​ആ​ൻ പ്ര​തി​ക​ളാ​ണ്​ ഓ​രോ വ​ർ​ഷ​വും സൗ​ദി അ​റേ​ബ്യ വി​ത​ര​ണം ചെ​യ്​​തു​വ​രു​ന്ന​ത്.

ഇൗ ​വ​ർ​ഷം റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഖു​ർ​ആ​ൻ പ്ര​തി​ക​ളും പ​രി​ഭാ​ഷ​ക​ളും അ​യ​ക്കു​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ന്​ മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു​ശൈ​ഖ്​ സാ​ക്ഷി​യാ​യി. കി​ങ്​ ഫ​ഹ​ദ്​ ഖു​ർ​ആ​ൻ പ്രി​ൻ​റി​ങ്​ സ​മു​ച്ച​യ​ത്തി​ലെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ സ​മു​ച്ച​യ​ത്തി​​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ധു​നി​ക സാ​ങ്കേ​തി​ക പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ‘റ​ഷ്​​ദ്​’ ആ​പ്ലി​ക്കേ​ഷ​ന്റെ ഉ​ദ്​​ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കൂ​ടാ​തെ ഖു​ർ​ആ​ൻ അ​ച്ച​ടി​ക്കു​ന്ന​തി​ന്​ ഇ​ഹ്​​സാ​ൻ പ്ലാ​റ്റ്​​ഫോ​മു​മാ​യും ലോ​ക​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ഖു​ർ​ആ​ൻ അ​യ​ക്കു​ന്ന​തി​ന്​ സൗ​ദി പോ​സ്​​റ്റു​മാ​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. 5000 പേ​ർ​ക്ക്​ ഒ​രു​ക്കി​യ സ​ന്ദ​ർ​ശ​ന പാ​ത​ക​ളും സൗ​ക​ര്യ​ങ്ങ​ളും മ​ന്ത്രി ക​ണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi king Salmansaudinews
News Summary - Saudi King Salman to gift 10 lakh copies of holy Quran
Next Story