Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2019 10:00 PM IST Updated On
date_range 8 Sept 2019 10:00 PM ISTസൽമാൻ രാജാവിെൻറ മകൻ പുതിയ ഉൗർജമന്ത്രി
text_fieldsbookmark_border
camera_alt??????? ??????
റിയാദ്: പുതിയ ഉർജമന്ത്രിയായി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് നി യമിതനായി. എൻജി. ഖാലിദ് അൽഫാലിഹിനെ മാറ്റിയാണ് പുതിയ നിയമനം. ഉൗർജ രംഗത്ത് ഏറെ ക ഴിവുതെളിയിച്ച വ്യക്തിത്വമാണ് അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ. ഇതുസംബന്ധിച്ച രാജ കൽപന ശനിയാഴ്ച രാത്രിയാണ് സൽമാൻ രാജാവ് പുറപ്പെടുവിച്ചത്. ഉർജവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വലിയ അവഗാഹവും മന്ത്രാലയത്തിൽ നീണ്ട അനുഭവസമ്പത്തുമുള്ള വ്യക്തി കൂടിയാണ് അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ.
30 വർഷമായി എണ്ണയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ നിയമനം ഊർജമേഖലക്ക് കരുത്തു പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കിങ് ഫഹദ് പെട്രോളിയം സർവകലാശാലയിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. അതേ യൂനിവേഴ്സിറ്റിൽനിന്നാണ് ബാച്ചിലർ ബിരുദം നേടിയത്.
പെട്രോളിയം മന്ത്രാലയം ഉപദേശകൻ, പെട്രോളിയം മന്ത്രാലയത്തിൽ അസി. അണ്ടർ സെക്രട്ടറി, അണ്ടർ സെക്രട്ടറി, പെട്രോളിയം മിനറൽ റിസോഴ്സസ് സഹമന്ത്രി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. രാജ്യത്തെ പെട്രോളിയം സ്ട്രാറ്റജി തയാറാക്കുന്നതിനായി പെട്രോളിയം മന്ത്രാലയവും അരാംകോയും ചേർന്ന് രൂപവത്കരിച്ച സംഘത്തിെൻറ അധ്യക്ഷനുമായിരുന്നു. 2005 ൽ നടന്ന ഒപെക് മന്ത്രിതല സമ്മേളനത്തിൽ പെങ്കടുത്തിട്ടുണ്ട്. ഉൗർജമേഖലയിലെ പ്രവർത്തനങ്ങൾക്ക് ബഹുമതികൾ നേടിയിട്ടുണ്ട്. ഉൗർജ മേഖലയിലെ വിവിധ കമ്മിറ്റികളിലും അംഗമാണ്. അതേസമയം, മന്ത്രി, ഉദ്യോഗസ്ഥതലത്തിൽ സൗദിയിൽ അഴിച്ചുപണി തുടരുകയാണ്.
കഴിഞ്ഞയാഴ്ചയാണ് ഉർജവകുപ്പിൽ ഖനി, മിനറൽ റിസോഴ്സ് വകുപ്പിനെ വേർപെടുത്തി സ്വതന്ത്ര വകുപ്പാക്കുകയും പുതിയ മന്ത്രിയെ നിയോഗിക്കുകയും ചെയ്തത്. റോയൽ കോർട്ട് മേധാവി, ദേശീയ ഇൻഫർമേഷൻ കേന്ദ്രം മേധാവി എന്നീ സ്ഥാനത്ത് പുതിയ ആളുകളെ നിയോഗിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story